Cricket legends Top News

നീൽ ക്ലാർക്‌സൺ ജോൺസൺ – ഓർമ്മയുണ്ടോ ഈ മുഖം ?

August 2, 2019

നീൽ ക്ലാർക്‌സൺ ജോൺസൺ – ഓർമ്മയുണ്ടോ ഈ മുഖം ?

1999 ലോകകപ്പിൽ ദ്രാവിഡിന്റെയും ,ക്ലൂസ്നറിന്ടെയും ,ഷെയിൻ വർണ്നടെയും പ്രഭയിൽ നമ്മൾ ഒരു പാട് ഒന്നും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു അതുല്യ പ്രതിഭ . സിംബാവെക്കു കിട്ടിയ ഏറ്റവും നല്ല ഓൾ റൗണ്ടർമാരുടെ പട്ടിക നോക്കുകയാണേൽ മുൻപന്തിയിൽ തന്നെ ജോൺസൺ കാണും . ഓപ്പണിങ് ബാറ്റും ,ഓപ്പണിങ് ബോളും ചെയ്യുന്ന ലോകത്തിലെ ചുരുക്കം ചില ക്രിക്കറ്റ്റർമാരിൽ ഒരാൾ .

ഹരാരെയിൽ ജനിച്ചു ,ബാല്യത്തിലെ സൗത്ത് ആഫ്രിക്കയിലേക്ക് ചേക്കേറിയ ജോൺസൺ അവിടുത്തെ ഒട്ടു മിക്ക കൗണ്ടി ടീമുകളിലും തന്ടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് . ഓൾ റൗണ്ടർ മാരുടെ ഒരു നീണ്ട നിര തന്നെ സൗത്ത് ആഫ്രിക്കൻ ടീമിൽ ആ സമയം ഉണ്ടാരുന്നു . എങ്കിലും സിംബാവേ പര്യടനത്തിനുള്ള സൗത്ത് ആഫ്രിക്കൻ എ ടീമിൽ ജോൺസൺ തിരഞ്ഞെടുക്കപ്പെട്ടു . കാലങ്ങൾ കുറെ കഴിഞ്ഞിട്ടും സൗത്ത് ആഫ്രിക്കൻ ടീമിൽ കളിക്കാനുള്ള ജോൺസന്റെ സ്വപ്നം പൂവണിയാതെ പോയപ്പോൾ തിരിച്ചു സിംബാവെയിൽ തന്നെ അഭയം പ്രാപിച്ചു .


ഏറെ വൈകാതെ തന്നെ സിംബാവേ ടീമിൽ അരങ്ങേറിയ ജോൺസൺ എന്ന കളിക്കാരനെ 99 ലോകകപ്പോടെ ക്രിക്കറ്റ് ആരാധകർ തിരിച്ചറിഞ്ഞു . ആ വേൾഡ് കപിൽ ജോൺസൺ കരസ്ഥമാക്കിയത് മൂന്നു മാൻ ഓഫ് ദി മാച്ച് .
കരുത്തരായ സൗത്ത് ആഫ്രിക്കയെ തോൽപ്പിച്ച ആ മാച്ചിൽ ജോൺസന്റെ സംഭാവന ചെറുതല്ല . മെയ് 26 ,ചെംസ്ഫോർഡിൽ വെച്ച് നടന്ന ആ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത സിംബാവേ 233 റൺസ് നേടുക ഉണ്ടായി . അന്ന് ഓപ്പണിങ് ഇറങ്ങിയ ജോൺസൺ 76 റൺസ് എടുത്തു ടീമിലെ ടോപ് സ്കോറെർ ആയി .


സൗത്ത് ആഫ്രിക്കൻ ടീമിനെ സംബന്ധിച്ച് ,വൻ താര നിബിഡമായ ബാറ്റിംഗ് നിരയുള്ളപ്പോൾ ആ സ്കോർ ഒരു പൂവ് പറിക്കുന്ന ലാഘവത്തോടെ ചെയ്‌സ് ചെയ്യും എന്ന് പ്രതീഷിച്ചവരുടെ കൂട്ടത്തിൽ ഇ ഞാനും പെട്ടിരുന്നു . ഇന്നിങ്‌സിന്റെ ആദ്യ പന്ത് ഫേസ് ചെയ്യാൻ ഇറങ്ങിയ കെസ്റ്റനെ അകൗണ്ട് തുറക്കും മുന്നേ നീൽ ജോൺസൺ സംപൂജ്യനാക്കി മടക്കുന്നു . ജോൺസന്റെ വക സൗത്ത് ആഫ്രിക്കൻ ശവപ്പെട്ടിയിൽ ആദ്യത്തെ ആണി അടിച്ചു കയറ്റി . പിന്നീട് വന്ന കാലിസിനെ നാലു റൺസിന്‌ പുറത്താക്കി കൊണ്ട് ജോൺസൺ “പ്രൊറ്റീസിനെ പിന്നെയും ഞെട്ടിച്ചു . പിന്നീട് ഹാൻസി . ഒടുവിൽ 185 റൺസിന്‌ സൗത്ത് ആഫ്രിക്ക ഓൾ ഔട്ട് ..76 റൺസും ,മൂന്നു വിക്കറ്റും എടുത്ത് ജോൺസൺ കളിയിലെ കേമൻ ആകുന്നു .


ഓസ്‌ട്രേലിയയുമായി ലണ്ടനിൽ വെച്ച് നടന്ന വേൾഡ് കപ്പ് മല്സരം . ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ മാർക്ക് വോ ,സ്റ്റീവ് വോ എന്നിവരുടെ മികച്ച പ്രകടനത്തിലൂടെ 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് നേടുന്നു . മാർക്കിന്റെ സെഞ്ചുറിയും ,സ്റ്റീവിന്റെ അർധശതകവും പിറന്ന ഇ മത്സരത്തിലും ആകെ വീണ നാലു വിക്കറ്റിൽ രണ്ടും കരസ്ഥമാക്കി ജോൺസൺ മികച്ചു നിന്നു .


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാവേ തുടക്കം മുതൽ ആക്രമിച്ചു
കളിയ്ക്കാൻ തുടങ്ങിയപ്പോൾ കളി ആവേശത്തിന്റെ മറ്റൊരു തലത്തിലേക്ക് പോയി തുടങ്ങിയിരുന്നു . നന്നായി കളിച്ചു കൊണ്ടിരുന്ന ഗ്രാന്റ് ഫ്ലവർ മഗ്രാത്തിനു മുന്നിൽ കീഴടങ്‌ബോൾ ,കീഴടങ്ങാൻ തയ്യാറാവാതെ ജോൺസൺ ഓസ്‌ട്രേലിയൻ ബൗളറെ ആവശ്യാനുസരണം പ്രഹരിച്ചു കൊണ്ടേ ഇരുന്നു . മുറെ ഗുഡ്‌വിൻ ഒഴിച്ച് അധികം ആർക്കും വലിയ സംഭാവന നല്കാൻ സാധിച്ചിരുന്നില്ല ആ മാച്ചിൽ ,ഫലം . 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് എടുക്കാൻ കഴിഞ്ഞുള്ളു . എങ്കിലും നീൽ ജോൺസൺ എന്ന കളിക്കാരൻ ആ കളി കണ്ട മുഴുവൻ കാണികളുടെയും മനസ്സിൽ കയറി കൂടിയിരുന്നു . 144 പന്തുകൾ നേരിട്ട് പുറത്താകെ നേടിയ 132 റൺസ് ..ഇതിൽ 14 ഫോറും ,രണ്ടു സിക്‌സും പെടും . പക്ഷെ സിംബാവെക്കു ജോൺസൺ എന്ന കളിക്കാരന്റെ സേവനം ലഭ്യമാണ് വെറും രണ്ടു വർഷ കാലയളവ് മാത്രം . മാറി മാറി വരുന്ന ദുഷിച്ച സിംബാവെയ്ൻ “രാഷ്ട്രീയ കോമരങ്ങളുടെ കടന്നു കയറ്റം ഏറ്റവും ബാധിച്ചിരുന്നത് ക്രിക്കറ്റ് ടീമിനെതിരെ ആയിരുന്നു . വേതനത്തെ ചൊല്ലിയുണ്ടാവുന്ന നിരന്തര തർക്കങ്ങൾക്ക് ഒടുവിൽ ടീമിൽ നിന്ന് എന്നെന്നേക്കുമായി വിട പറഞ്ഞു . സിംബാവേ കണ്ട ഏറ്റവും നല്ല ഓൾ റൗണ്ടർ മാരിൽ ഒരാൾ . 48 ഏകദിന മത്സരങ്ങളിൽ നിന്ന് 1679 റൺസും ,35 വിക്കറ്റും നേടിയിട്ടുണ്ട് …ഇതിൽ നാലു സെഞ്ചുറിയും ,11 അർധശതകവും .


കഴിവുണ്ടായിട്ടും ,കളിക്കാൻ അവസരം നിഷേധിക്കപ്പെട്ടു ,ക്രിക്കറ്റ് തന്നെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയ പലരുടെയും പട്ടികയിൽ ഒരു പേര് കൂടെ “നീൽ ജോൺസൺ ……,😔

സനേഷ് ഗോവിന്ദ്

Leave a comment