സ്റ്റീവ് സ്മിത്ത് – ഇംഗ്ലീഷ് കാണികൾക്ക് മുന്നിൽ കീഴടങ്ങാൻ മനസ്സ് കാണിക്കാത്ത പോരാളി
കൂടെയുള്ളവർ ആയുധം അടിയറ വെച്ച് ശത്രുവിന് മുന്നിൽ കീഴടങ്ങിയാലും അവസാന ശ്വാസം വരെ ധീരതയോടെ വെല്ലുവിളി ഏറ്റെടുത്തു മുന്നേറുന്നവനാണ് യഥാർത്ഥ പോരാളി.ബിർമിംഗ് ഹാമിൽ ഇംഗ്ലീഷ് കാണികളുടെ അവഹേളനം പോലും കൈയ്യടി ആക്കി തീർത്ത പോരാട്ടത്തിന്റെ അഗ്നി ആളി കത്തുന്ന മനോഹര ഇന്നിംഗ്സ് നേടിയ സ്റ്റീവ് സ്മിത്തിന് തലയുയർത്തി തന്നെ തിരിച്ചു നടക്കാം.ബാറ്റസ്മാന്റെ ശവ പറമ്പായ എഡ്ജ് ബാസ്റ്റണിൽ സ്റ്റോക്സിന്റെ ജൂസി ഹാഫ് വോളി കവറിലൂടെ അതിർത്തി കടത്തിയപ്പോൾ സ്മിത്ത് കീഴടക്കിയത് ചരിത്രവും വെല്ലുവിളിയും ഒന്നിച്ചാണ്.കരിയറിൽ 24 ടെസ്റ്റ് സെഞ്ച്വറി തികയ്ക്കാൻ വേണ്ടി വന്നത് വെറും 118 ഇന്നിഗ്സുകൾ,
സാക്ഷാൽ ഡോണിന് തൊട്ടു പിറകിൽ ആണ് സ്ഥാനം.ആഷസ് സീരീസിൽ തന്റെ ഒമ്പതാമത്തെ ശതകം കൂടിയാണ്.കളിയാക്കലിന്റെ കൂരമ്പുകൾക്കിടയിൽ നേടിയ സുന്ദരമായ ഇന്നിംഗ്സ്.ചെയ്ത തെറ്റിന് ശിക്ഷയും അനുഭവിച് ക്ഷമയും ചോദിച്ച സ്മിത്തിനെ ഇനിയും ആക്ഷേപിക്കാതെ അദ്ദേഹത്തിലുള്ള പ്രതിഭ ഒത്തുചേർന്ന ക്ലാസ്സിക് ക്രിക്കറ്റിനെ അംഗീകരിക്കാം ആസ്വദിക്കാം.ഈ ആഷസ് സീരീസ് സ്മിത്തിന്റെ തിരിച്ചുവരവിന്റെ ടെസ്റ്റ് കാരിയർക് കൂടുതൽ നിറം പകരട്ടെ.
✍🏻മുജീബ്