Cricket legends Top News

അജയ് ജഡേജ – വാതുവെയ്പ്പ് നശിപ്പിച്ച ലോകോത്തര പ്രതിഭ

August 2, 2019

author:

അജയ് ജഡേജ – വാതുവെയ്പ്പ് നശിപ്പിച്ച ലോകോത്തര പ്രതിഭ

സാക്ഷാൽ സച്ചിന് ശേഷം 90 കളിൽ ഇത്രയും ആരാധകർ ഉള്ളൊരു താരം ഇന്ത്യയിൽ വേറെ ഉണ്ടായിരുന്നില്ല..ആദ്യ കാലഘട്ടങ്ങളിൽ ഓപ്പണറായും,പിന്നീട് ഇന്ത്യ കണ്ട ഏറ്റവും മികച്ച മധ്യനിര ബാറ്റ്‌സ്മാനായും മികച്ച പ്രകടനം ..അസർ,സിദ്ദു ,സച്ചിൻ എന്നിവരുമായി മികച്ച കൂട്ടുകെട്ടുകളിൽ പങ്കാളി..അതിൽ തന്നെ അസറുമായുള്ള മികച്ച രണ്ടു പാർട്ണർ ഷിപ്പുകൾ ക്രിക്കറ്റ് ലോകം ഇപ്പോളും സ്മരിക്കുന്നു..നാലാം വിക്കറ്റിൽ സിംബാംബ്‌വെക്കെതിരെ ഇരുവരും പടുത്തുയർത്തിയ 275 റൺസിന്റെ അഭേദ്യമായ കൂട്ടുകെട്ട് ഇപ്പോളും റെക്കോർഡാണ്..വട്ടത്തൊപ്പിയും,അതിനു മുകളിൽ കൂളിംഗ് ഗ്ലാസുമായി ,ചുറുചുറുക്കോടെ ഗ്രൗണ്ടിൽ നിറയുന്ന ജഡേജ അക്കാലത്തെ ഇന്ത്യയുടെ പതിവ് കാഴ്ചയാണ്..എണ്ണം പറഞ്ഞ ഫീൽഡർ കൂടിയായിരുന്നു ജഡേജ..ഇന്ത്യൻ ഫീൽഡർമാരിൽ എന്നെന്നും ഓർക്കപ്പെടുന്ന പ്രകടനങ്ങളായിരുന്നു ഈ ചോരാത്ത കൈകളുടെ ഉടമയുടേത്..

96 ലോകകപ്പ് ക്വാർട്ടറിൽ പാകിസ്താനെതിരെയുള്ള പ്രകടനം ആണ് ജഡേജ എന്ന് കേൾക്കുമ്പോൾ ഏതൊരു ക്രിക്കറ്റ് പ്രേമിക്കും ആദ്യം ഓർമയിൽ വരിക..25 ബോളിൽ നേടിയ 44 റൺസ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചു..അതുവരെ നന്നായി ബൗൾ ചെയ്തിരുന്ന സാക്ഷാൽ വഖർ യൂനിസിനെ അവസാന രണ്ടോവറുകളിൽ വെറും ക്ലബ് ബൗളറെ പോലെ തല്ലി ചതച്ചു കളഞ്ഞു ജഡേജ..കൊച്ചിയിൽ ഓസ്സീസിനെതിരെ സെഞ്ച്വറി,സിംബാംബ്‌വെക്കെതിരെ നേടിയ സെഞ്ച്വറി …അങ്ങനെ ഓർക്കാവുന്ന നിരവധി പ്രകടനങ്ങളുടെ ഉടമയാണ് ഈ ഹരിയാനക്കാരൻ..കൊച്ചിയിൽ ബോൾ കൊണ്ട് തിളങ്ങാറുള്ളത് സച്ചിൻ ആണെങ്കിൽ,ബാറ്റ് കൊണ്ട് ജഡേജ ആയിരുന്നു..ഇന്ത്യയുടെ വിശ്വസ്തനായ ഫിനിഷർ ആയിരുന്നു ഒരുകാലത്തു ജഡേജ…

മീഡിയം പേസറെന്ന നിലയിലും ജഡേജ വിജയമായിരുന്നു..അധികം മത്സരങ്ങളിൽ ബൗൾ ചെയ്തിട്ടില്ലെങ്കിലും,ചെയ്തപ്പോളെല്ലാം പുള്ളി റിസൾട്ട് ഉണ്ടാക്കിയിട്ടുണ്ട്..ഷാർജയിൽ ഇംഗ്ലണ്ടിനെതിരെ കൈവിട്ടു പോയി എന്നുറപ്പിച്ച മത്സരം തന്റെ ഒറ്റ ഓവറിലൂടെ ഇന്ത്യയുടേതാക്കാൻ ജഡേജക്ക് കഴിഞ്ഞിരുന്നു..കേവലം 3 റൺ വിട്ടുകൊടുത്തു 3 വിക്കറ്റ് പിഴുത ആ പ്രകടനം ആരും മറന്നു കാണാൻ വഴിയില്ല…

ക്യാപ്റ്റനെന്ന നിലയിലും പ്രശംസാർഹമായ പ്രകടനമാണ് ജഡേജ കാഴ്ച വെച്ചത്..കേവലം 13 മത്സരങ്ങളിൽ മാത്രമേ ഇന്ത്യയെ നയിച്ചുള്ളു എങ്കിലും തികഞ്ഞ ആത്മവിശ്വാസവും,പൊരുതാനുള്ളകഴിവും,കൃത്യമായ ഫീൽഡിങ് സെറ്റിങ്ങും,ബൗളിംഗ് ചേഞ്ചുകളും പുള്ളി പ്രകടിപ്പിച്ചിരുന്നു..കോഴവിവാദം ആ കരിയർ അവസാനിപ്പിച്ചില്ലായിരുന്നെങ്കിൽ കഴിവുള്ളൊരു ക്യാപ്റ്റനെ ഇന്ത്യക്ക് ലഭിച്ചേനെ ..

ഏകദിനത്തിലെ,ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്റെ അന്ത്യം പക്ഷെ,ഇന്ത്യ മറക്കാൻ ആഗ്രഹിക്കുന്ന തരത്തിലായിരുന്നു ലോകക്രിക്കറ്റിലെ ഒരുപാട് പേരുടെ കരിയറിന് അവസാനം കുറിച്ച കോഴ വിവാദം ജഡേജയെയും അവസാനിപ്പിച്ചു ..അതിനുശേഷം ചില ബോളിവുഡ് സിനിമകളിലും,സീരിയലുകളിലും പ്രത്യക്ഷപ്പെട്ട ജഡേജ,5 കൊല്ലത്തെ വിലക്കിനു ശേഷം ഇപ്പോൾ ക്രിക്കറ്റ് സാങ്കേതിക ചർച്ചകളിൽ സജീവ സാന്നിധ്യമാണ് ….

Leave a comment