Cricket Top News

ആഷസ് ടെസ്റ്റ് : ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച

August 1, 2019

author:

ആഷസ് ടെസ്റ്റ് : ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച

ലണ്ടൻ: 2019 ആഷസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട് സ്റ്റേഡിയത്തിൽ തുടക്കമായി. ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്‌ൻ ബാറ്റിംഗ് തിരഞ്ഞെടുക്കുമാകയായിരുന്നു. എന്നാൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ഔട്രേലിയക്ക് പിഴച്ചു. അവർക്ക് മൂന്ന് വിക്കറ്റുകൾ ഇതിനോടകം നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ആസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81  റൺസ് എന്ന നിലയിലാണ്. സ്റ്റീവൻ സ്മിത്തും(21), ട്രാവിസ് ഹെഡും(26) ആണ് ക്രീസിൽ.

ആദ്യം ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയക്ക് ആദ്യ മൂന്ന് വിക്കറ്റുകൾ 36 റൺസിന് നഷ്ടമായി. ബാൻക്രോഫ്റ്(8), ഡേവിഡ് വാർണർ(2), ഉസ്‌മാൻ ഖ്വാജ(13) എന്നിവരുടെ വിക്കറ്റ് ആണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും, ക്രിസ് വോക്‌സ് ഒന്നും വിക്കറ്റ് നേടി. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മത്സരം കൂടിയായിരുന്നു ആദ്യ ആഷസ് ടെസ്റ്റ്.

Leave a comment