Cricket Top News

ശ്രീലങ്ക ബംഗ്ലാദേശ് മൂന്നാം ഏകദിനം: ശ്രീലങ്കയ്ക്ക് ബാറ്റിംഗ്

July 31, 2019

author:

ശ്രീലങ്ക ബംഗ്ലാദേശ് മൂന്നാം ഏകദിനം: ശ്രീലങ്കയ്ക്ക് ബാറ്റിംഗ്

കൊളംബോ: :ശ്രീലങ്ക ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരം ഇന്ന് ആരംഭിച്ചു. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ ശ്രീലങ്ക 3  ഓവറിൽ വിക്കറ്റ് പോകാതെ 10 റൺസ് എന്ന നിലയിലാണ്. ആവിഷ്‌ക ഫെർനാഡോയും(4 ), ദിമുത് കരുണരത്‌നെയും(5 ) ആണ് ക്രീസിൽ.

ആദ്യ രണ്ട് കളികളും ജയിച്ച ശ്രീലങ്ക പരമ്പര സ്വന്തമാക്കി. ലോകകപ്പ് ക്രിക്കറ്റിന് ശേഷം ഇരു ടീമുകളും ആദ്യമായി മത്സരിക്കുന്ന പരമ്പര ആണിത്. ആദ്യ ഏകദിനം മലിംഗയുടെ അവസാന അന്ത്രാഷ്‍ട്ര മത്സരമായിരുന്നു. മികച്ച പ്രകടനമാണ് ആദ്യ മത്സരത്തിൽ ശ്രീലങ്ക നടത്തിയത്. ബാറ്റിങ്ങിലും, ബൗളിങ്ങിലും മികച്ച പ്രകടനം നടത്തിയ ശ്രീലങ്ക ബംഗ്ലാദേശിനെ 91 റൺസിനാണ് തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ ശ്രീലങ്ക ഏഴ് വിക്കറ്റിന് ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു.

Leave a comment