kabadi Top News

ജയ്പൂർ പിങ്ക് പാന്തേഴ്സിന്റെ വിജയകുതിപ്പിന് തടയിടാൻ ഹരിയാന സ്റ്റീലേഴ്‌സ്

July 31, 2019

author:

ജയ്പൂർ പിങ്ക് പാന്തേഴ്സിന്റെ വിജയകുതിപ്പിന് തടയിടാൻ ഹരിയാന സ്റ്റീലേഴ്‌സ്

പ്രൊ കബഡി ലീഗിൽ ഇന്ന് ജയ്പൂർ പിങ്ക് പാന്തേഴ്സ് ഹരിയാന സ്റ്റീലേഴ്‌സിനെ നേരിടും. ഇന്ന്  വൈകുന്നേരം ഏഴരക്കാണ് മത്സരം നടക്കുന്നത്. ഏഴാം സീസണിൽ ഇതുവരെ പരാജയം അറിയാതെ മികച്ച ഫോമിൽ ആണ് പിങ്ക് പാന്തേഴ്‌സ്. ജയ്‌പ്പൂരിന്റെ തേരോട്ടം അവസാനിപ്പിക്കാൻ ഇന്ന് മുംബൈ സ്റ്റേഡിയത്തിൽ ഹരിയാന എത്തുമ്പോൾ മൽസരം തീപാറും.

അതേസമയം, ഹരിയാന സ്റ്റീലേഴ്‌സിന് ഈ സീസണിൽ സമ്മിശ്ര തുടക്കം ആണ്. ആദ്യ മത്സരത്തിൽ വിജയിക്കുകയും രണ്ടാം ഗെയിം തോൽക്കുകയും ചെയ്തു. രാകേഷ് കുമാറിന്റെ ആളുകൾ ബുധനാഴ്ച വിജയികളായി മുന്നോട്ട് പോകുമോന്ന് എന്ന്കണ്ടറിയാം. ഇതിന് മുമ്പ് രണ്ട് ടീമുകളും ആറ് തവണ ആര്സപരം ഏറ്റുമുട്ടിയപ്പോൾ ജയ്‌പൂർ മൂന്ന് കളികളും, ഹരിയാന രണ്ട് കളികളുമാണ് ജയിച്ചത്. ഈ സീസണിൽ രണ്ട് കളികളിൽ ഒരു ജയം മാത്രമുള്ള ഹരിയാനയുടെ നായകൻ ധർമരാജ് ആണ്. അവരുടെ റെയ്ഡർ നവീൻ ഈ സീസണിൽ ഇതുവരെ 21 പോയിന്റ് ആണ് നേടിയിട്ടുള്ളത്. അതേപോലെ ജയ്‌പൂർ ടീമും വളരെ ശക്തമാണ്. ദീപക് നിവാസ് നയിക്കുന്ന ടീം വളരെ ശക്തമാണ്. സന്ദീപും, അമിതും കൂടി ചേരുമ്പോൾ ടീമിനെ എതിർത്ത തോൽപ്പിക്കുക എന്നത് വലിയ ഒരു ജോലിയാണ്.

Leave a comment