നെയ്മര്‍ക്കെതിരായ ബലാത്സംഗകേസില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു
ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ക്കെതിരെയുള്ള ബലാത്സംഗകേസില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. തെളിവുകൾ ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് അവസാനിപ്പിക്കുന്നത്. സാവോ പോളോ അറ്റോണി ജനറലിന്റെ മുന്നിൽ കേസിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും പോലീസ് കൈമാറും. മെയ് പതിനഞ്ചിനാണ് കേസിന് ആധാരമായ സംഭവം നടക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നായിരുന്നു നെയ്മര്‍ക്കെതിരേ ഉയര്‍ന്ന ആരോപണം. എന്നാൽ ഹോട്ടലിൽ പരസപരം സമ്മതത്തോടെയാണ് എല്ലാം നടന്നതെന്ന് നെയ്മർ അറിയിച്ചിരുന്നു . യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ കേസിൽ യാതൊരു തെളിവും ലഭിക്കാത്തതിനാൽ പോലീസ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പണത്തിന് വേണ്ടിയാണ് യുവതി ഈ ആരോപണവുമായി എത്തിയതെന്ന് നെയ്മറിന്റെ പിതാവിന്റെ പ്രതിക രിച്ചിരുന്നു. അതേസമയം നെയ്മറിന്റെ ക്ലബ്ബ് മാറ്റത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ തുടരുകയാണ്. എന്നാൽ നെയ്മറിനെ ബാഴ്‌സലോണക്ക് കൈമാറാന്‍ തല്‍ക്കാലം തീരുമാനിച്ചിട്ടില്ലെന്ന് പി.എസ്.ജി അറിയിച്ചു.






































