ഉത്തേജക മരുന്ന് ഉപയോഗം പൃഥ്വി ഷായ്ക്ക് എട്ട് മാസം സസ്പെൻഷൻ
ഇന്ത്യൻ യുവ താരം പൃഥ്വി ഷായ്ക്ക് ബിസിസിഐ എട്ട് മാസം വിലക്ക് ഏർപ്പെടുത്തി. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാലാണ് വിലക്ക്. കഫ് സിറപ്പുകളില്‍ കാണുന്ന തരം ഉത്തേജകമാണ് പൃഥ്വി ഷായുടെ സാമ്പിളിൽ നിന്ന് ലഭിച്ചത്. ഫെബ്രുവരിയില്‍ സയ്ദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ നടന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിലക്ക്. അശ്രദ്ധമായി നിരോധിച്ച മരുന്ന് കഴിച്ചതിനാലാണ് ഈ 19കാരന് വിലക്ക് ലഭിച്ചത്. 2019 നവംബർ 15 വരെയാണ് വിലക്ക്.
ഇൻഡോറിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ പൃഥ്വി ആന്റി ഡോപ്പിംഗ് ടെസ്റ്റിന്റെ ഭാഗമായി ഒരു മൂത്ര സാമ്പിൾ നൽകിയിരുന്നു. ഈ സാമ്പിൾ പരിശോധനയിൽ ആണ് ടെര്‍ബുറ്റാലിന്‍ എന്ന നിരോധിത ഉത്തേജത്തിന്റെ അംശം കണ്ടത്. ചുമക്ക് വേണ്ടി കഴിച്ച മരുന്ന് കൂടുതലായി കഴിച്ചതിലാണ് ഈ പ്രശ്നം ഉണ്ടായത്. നവംബർ 15 വരെ പൃഥ്വിക്ക് ഒരു മത്സരത്തിലും ഒപങ്കെടുക്കാൻ കഴിയില്ല.
2018 ഒക്ടോബർ 4-ന് വെസ്റ്റ് ഇൻഡീസിന് എതിരെ രാജ്കോട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ അരങ്ങേറ്റം. ആദ്യ ഇന്നിംഗ്സിൽ 99 പന്തിൽ സെഞ്ചുറി നേടുകയും 134 റൺസ് നേടുകയും ചെയ്തു. അരങ്ങേറ്റത്തിൽ വേഗത്തിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഷാ.9 പന്തുകൾ നേരിട്ടാണ് ഷാ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയത്.അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യൻ ക്രിക്കറ്ററാണ് പ്രിഥ്വി ഷാ. അരങ്ങേറ്റ ടെസ്റ്റിൽ 100 പന്തിന് താഴെ നേരിട്ട് സെഞ്ചുറിയടിക്കുന്ന മൂന്നാമത്തെ ബാറ്റ്സ്മാനാണ് ഷാ. സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷംടെസ്റ്റ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഷാ.ടെസ്റ്റ് മത്സരത്തിന്റെ ആദ്യ പന്ത് നേരിടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരനാണ് പ്രിഥ്വി ഷാ.






































