പാട്രിക് എവ്ര വിട പറയുമ്പോൾ
മാഞ്ചെസ്റ്റെർ യുണൈറ്റഡ് ലെജൻഡ് പാട്രിക്ക് എവ്റ ഫുട്ബോളിൽ നിന്ന് വിട പറഞ്ഞു.നീണ്ട 20 വർഷത്തെ കരിയറിൽ മാഞ്ചെസ്റ്റെർ യുണൈറ്റഡ് കൂടാതെ യുവന്റസ് , മൊണാകോ ,മാര്സെയില്ലേ ,വെസ്റ്റ് ഹാം എന്നീ ടീമുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞു. ക്ലബ് കരിയറിൽ ആകെ 548 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളും സ്വന്തമാക്കി ഈ അറ്റാക്കിങ് ലെഫ്റ്റ് ബാക്ക്.ഫ്രാൻസ് നാഷണൽ ടീമിന് വേണ്ടി 81 മത്സരങ്ങളിൽ കളിച്ചു.ഒരു സമയത്തു മാഞ്ചസ്റ്റർ യൂണൈറ്റഡിന്റേയും ഫ്രഞ്ച് ടീമിന്റേയും ക്യാപ്റ്റനായിരുന്നു എവ്റ.തന്റെ പ്രതാപ കാലത്തു യൂറോപ്പിലെ ഏറ്റവും മികച്ച ലെഫ്റ്റ ബാക്ക് എന്ന് സാക്ഷാൽ ഫെർഗുസൺ വരെ പുകഴ്ത്തിയിരുന്ന പ്ലെയറായിരുന്നു എവ്റ.
മൊണാക്കോക് വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളാണ് യുണൈറ്റഡിനെ എവറയിലേക്കു ആകർഷിച്ചത്.യുണൈറ്റഡിന് വേണ്ടി 379 മാച്ചിൽ ബൂട്ടണിഞ്ഞു.15 മേജർ ട്രോഫികളും നേടിയെടുത്തു.കളിക്കളത്തിൽ എ ന്നും വിവാദങ്ങളുടെ തോഴനായിരുന്നു എവ്റ.ലൂയിസ് സുവാരസ് ,മാര്സെയല്ലേ ഫാൻ എന്നിവരുമായിട്ടുള്ള പ്രശ്നങ്ങളെല്ലാം മാധ്യമങ്ങളിലേ തലക്കെട്ടായിരുന്നു.
മാഞ്ചെസ്റ്റെർ യുണൈറ്റഡ് ടീമിലേ പ്ലയേഴ്സിൽ വിരമിച്ചു കഴിഞ്ഞാൽ മികച്ച മുൻനിര കോച്ചാവാൻ സാധ്യതയുള്ള 2 പേരെ പ്രവചിക്കാൻ സർ അലക്സ് ഫെർഗുസനോട് പറഞ്ഞപ്പോൾ റയാൻ ഗിഗ്ഗ്സിനോടൊപ്പം പാട്രിക്ക് എവ്റ യുടെ പേരാണ് പറഞ്ഞത്.വിരമിക്കുന്നതിനു മുന്നേ തന്നെ കോച്ചാവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു ഈ 38 കാരൻ.