പാകിസ്ഥാൻ ടീമിന്റെ കോച്ചായി ആര്‍തര്‍ തുടരും
ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാൻ സെമിയിൽ എത്താതെ പുറത്തായതിൽ വളരെയധികം പ്രതിഷേധം ഉയർന്നിരുന്നു. ടീമിൻറെ പരിശീലകനെയും മറ്റ് ആളുകളെയും മാറ്റണമെന്ന് വാദങ്ങൾ വന്നിരുന്നു. എന്നാൽ പാകിസ്ഥാൻ ടീമിൻറെ കോച്ചായി ആർതർ തന്നെ തുടരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇത് സംബന്ധിച്ച തീരുമാനം എടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്. ആർതറിന്റെ കീഴിൽ പാകിസ്ഥാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. അതിനാൽ 2020-ൽ നടക്കുന്ന ടി20 ലോകകപ്പ് വരെ ആർതർ ടീമിന്റെ പരിശീലകനായി തുടരുമെന്നാണ് റിപ്പോർട്ട്.
2017 ല്‍ പാകിസ്ഥാന്‍ ചാമ്ബ്യന്‍സ് ട്രോഫി നേടിയതും, ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയതും ആർതറിന്റെ പരിശീലനത്തിലാണ്. ഇത് കണക്കിലെടുത്താനാണ് 2020 ടി20 ലോകകപ്പ് വരെ ആർതർ തന്നെ തുടരാൻ ബോർഡ് തീരുമാനിച്ചത്. എന്നാൽ ടീമിലെ ക്യാപ്റ്റൻമാരെ മാറ്റാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. റിപ്പോർട്ടുകൾ പ്രകാരം ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ ആയി അസര്‍ അലിയെ നിയമിക്കാൻ ആണ് പാകിസ്ഥാൻ ബോർഡ് തീരുമാനിച്ചിരിക്കുന്നത്. അതേപോലെ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ സര്‍ഫറാസ് അഹമ്മദിനെ ആകും ക്യാപ്റ്റൻ ആക്കുക. ഇത് സംബന്ധിച്ച തീരുമാനം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് എടുത്തതായി റിപ്പോർട്ടുകളുണ്ട്. ഉടൻ ഇക്കാര്യം ഒദ്യോഗികമായി പ്രഖ്യാപിക്കും.