ഇഡ്രിസ്സ ഗ്വെയെ പിഎസ്ജി 29 മില്യണ്‍ യൂറോ നൽകി സ്വന്തമാക്കി
ഇഡ്രിസ്സ ഗ്യൂയി എവർട്ടണിൽ നിന്ന് പാരീസ് സെന്റ് ജർമ്മൻ സ്വന്തമാക്കി. ഏകദേശം 29 മില്യൺ യൂറോക്കാണ് ഇഡ്രിസ്സ ഗ്വെയെ പിഎസ്ജി സ്വന്തമാക്കിയത്. ജനുവരിയിൽ പിഎസ്‌ജിയുടെ 21.5 മില്യൺ ഡോളർ ഓഫർ എവർട്ടൺ നിരസിച്ചതിനെത്തുടർന്ന് പുതിയ വിലക്കാണ് ഇപ്പോൾ വാങ്ങിയത്. 2023 വരെ താരം പിഎസ് ജിയിൽ തുടരും. മികച്ച പ്രതിരോധ മധ്യനിര താരമാണ് ഇഡ്രിസ്സ ഗ്വെയെ. നമ്പർ 27 ജേഴ്‌സിയിലാകും പിഎസ്ജിയിൽ ഇഡ്രിസ്സ കളിക്കുക.
അടുത്തിടെ നടന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് സെനഗലുമായി സെമി ഫൈനലിലെത്തിയ 29 കാരനെ തങ്ങളുടെ ടീമിൽ എത്തിച്ചതോടെ പിഎസ്ജിയുടെ മധ്യനിര ശക്തമായി. കളിച്ച മത്സരങ്ങളിൽ എല്ലാം മിൿസാഛ് പ്രകടനം കാഴ്ചവെച്ച താരമാണ് ഇഡ്രിസ്സ. 2008 മുതൽ 2015 വരെ ലില്ലെക്കൊപ്പം ഏഴ് സീസണുകൾ കളിച്ച ഗ്വെയെ , 2016 ൽ ആസ്റ്റൺ വില്ലയിൽ ചേരുന്നതിന് ഇംഗ്ലണ്ടിലേക്ക് മാറി, മൂന്ന് സീസണുകളിൽ 108 മത്സരങ്ങൾ കളിച്ചു. തന്റെ കായിക ജീവിതത്തിന് പുതിയ ഉത്തേജനം നൽകുന്നതാണ് പിഎസ്ജിയിലേക്കുള്ള തൻറെ കൂടുമാറ്റം എന്ന് ഇഡ്രിസ്സ പറഞ്ഞു.






































