അണ്ടർ 19 ട്രൈ സീരിസ്: ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും
ഇംഗ്ലണ്ട്: ഇംഗ്ലണ്ടിൽ നടക്കുന്ന അണ്ടർ 19 ട്രൈ സീരിസ് യൂത്ത് ക്രിക്കറ്റിൽ ഇന്ന് ഏഴാം ഏകദിന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 3:30 ആണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകൾ ആണ് ഈ ട്രൈ സീരീസിൽ പങ്കെടുക്കുന്നത്. നാല് കളികൾ കളിച്ച രണ്ട് ടീമുകളും രണ്ട് കളികൾ വീതം ജയിച്ചു. ഒരു മത്സരം തോൽക്കുകയും, ഒരെണ്ണം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനോടാണ് പരാജയപ്പെട്ടത്. എന്നാൽ ബംഗ്ലാദേശ് രണ്ടാം മത്സരത്തിൽ ഇന്ത്യയോടാണ് തോറ്റത്. അതിനാൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യക്കാണ് മുൻതൂക്കം. ഇതുവരെ ഈ സീരീസിൽ ഇംഗ്ലണ്ട് ഒരു കളി മാത്രമാണ് ജയിച്ചിട്ടുള്ളത്. മൊത്തം 12 മത്സരങ്ങളും, ഒരു ഫൈനൽ മൽസരവുമാണ് ട്രൈ സീരീസിൽ ഉള്ളത്. ഓഗസ്റ്റ് പതിനൊന്നിനാണ് ഫൈനൽ മൽസരം നടക്കുന്നത്..






































