പ്രവീണ്‍ അംറെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലക സ്ഥാനത്തേയ്ക്ക്മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ പ്രവീണ്‍ അംറെ അപേക്ഷ സമർപ്പിച്ചു. വെസ്റ്റിന്‍ഡീസ് പരമ്പരയോട്കൂടി രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കാലാവധി അവസാനിക്കും. പുതിയ പരിശീലകനെയും. മറ്റ് അംഗങ്ങളെയും നിയമിക്കാൻ ഒരുങ്ങുകായാണ് ബിസിസിഐ. ഇതിന്റെ ഭാഗമായി ബിസിസിഐ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
ഇന്‍ഡ്യന്‍ ടീമിനുവേണ്ടി 1991-1997 കാലഘട്ടത്തിലാണ് പ്രവീൺ കളിച്ചിട്ടുള്ളത്. ഇന്ത്യക്ക് വേണ്ടി 11 ടെസ്റ്റ് മാച്ചുകളും 37 ഏകദിനങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ ആണ്. അനില്‍ കുബ്ലെയുടേയും രവിശാസ്ത്രിയുടേയും കീഴിൽ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായ സഞ്ജയ് അഞ്ച് വർഷമായി ഈ സ്ഥാനത്ത് തുടരുകയാണ്. എന്നാൽ ഈ ലോകകപ്പിൽ ഇന്ത്യയുടെ മധ്യനിര വളരെ മോശം പ്രകടനമാണ് നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സഞ്ജയ് ബംഗാറിനെ മട്ടൻ തീരുമാനമായത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ്ങ് കോച്ചാകാനുള്ള അപേക്ഷ മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്‌സും സമർപ്പിച്ചിട്ടുണ്ട്.