അണ്ടർ 19 ക്രിക്കറ്റ്: ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചു
ലണ്ടൻ: അണ്ടർ 19 ട്രൈ സീരിസിലെ ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. ബംഗ്ലാദേശിന്റെ രണ്ടാം ജയമാണിത്.ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ബംഗ്ലാദേശ് അണ്ടർ 19 ക്യാപ്റ്റൻ അക്ബർ അലി ബൗളിങ് തിരഞ്ഞെടുക്കുമാകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത അമ്പത് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 242റൺസ് നേടി. 243 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 48.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. ഹാസനും(81), ഹ്രിഡോയിയും(75*) നടത്തിയ മികച്ച ബാറ്റിങ്ങിലാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്.
ആദ്യ ബാറ്റിങ്ങിൽ ഇംഗ്ലണ്ട് താരമായ ബെൻ മാത്രമാണ് മികച്ച ബാറ്റിംഗ് കാഴ്ചവെച്ചത്. ജാക്ക്, ലൂയിസ് എന്നിവർ ബെന്നിന് മികച്ച പിന്തുണ നൽകി. ബംഗ്ലാദേശിന് വേണ്ടി മൃതുഞ്ജയ് ചൗധരി നാല് വിക്കറ്റ് നേടി. ട്രൈ സീരിസിൽ ഇതുവരെ ഇംഗ്ലണ്ടിന് ഒരു കളി മാത്രമാണ് ജയിച്ചത്. ബംഗ്ലദേശും, ഇന്ത്യയും രണ്ട് കളികൾ വീതം ജയിച്ചു.സീരീസിൽ ഇനി ആറ് മത്സരങ്ങൾ ആണ് ബാക്കി ഉള്ളത്. ഓഗസ്റ്റ് 11 ആണ് ഫൈനൽ മത്സരം നടക്കുന്നത്.






































