പ്രൊ കബഡിയിൽ പരാജയമറിയാതെ ഡൽഹി
പ്രൊ കബഡി ഏഴാം സീസണിൽ മികച്ച ഫോമിൽ ആണ് ദബാംഗ് ഡെല്‍ഹി. കളിച്ച മൂന്ന് മത്സരങ്ങളിലും മികച്ച വിജയം ആണ് ഡൽഹി സ്വന്തമാക്കിയത്. ഇന്നലെ നടന്ന മത്സരത്തിൽ ഹരിയാന സ്റ്റീലേഴ്സിനെ 41-21 എന്ന വലിയ സ്കോറിൽ ആണ് തോൽപ്പിച്ചത്. ഏകപക്ഷീയമായാ മത്സരം ആണ് ഇന്നലെ നടന്നത്. മത്സരം തുടങ്ങിയപ്പം മുതൽ ഡൽഹി മികച്ച ഫോമിൽ ആയിരുന്നു. ഹരിയാനയെ ഒന്ന് അനങ്ങാൻപോലും സമ്മതിച്ചില്ല. ഡൽഹി താരം നവീൻ ഈ സീസണിലെ രണ്ടാം സൂപ്പർ 10 ഇന്നലെ സ്വന്തമാക്കി.
മുംബൈയിൽ നടന്ന മത്സരത്തിൽ ചന്ദ്രൻ ദബാംഗ് ദില്ലി കെ.സിക്ക് ഒരു നല്ല തുടക്കം ആണ് നൽകിയത്. മത്സരത്തിന്റെ ആദ്യ റെയ്ഡിൽ ഒരു ബോണസും ടച്ച് പോയിന്റും ചദ്രൻ നേടി. ദബാംഗ് ദില്ലി കെസിക്ക് വേണ്ടി നവീൻ ആണ് സ്കോർബോർഡ് മുന്നോട്ട് നീക്കിയത്. ചന്ദ്രൻ പതിനൊന്നും, നവീൻ പത്തും പോയിന്റ് ഇന്നലെ നേടി. റെയിഡ് പോയിന്റിലും ഡൽഹി തന്നെ ആയിരുന്നു മുന്നിൽ. 20 പോയിന്റ് വ്യത്യാസത്തിൽ ഇന്നലെ ജയിച്ചതോടെ ഡൽഹി പോയിന്റ് നിലയിൽ ഒന്നാമതാണ്.






































