വനിത ആഷസ് ടി20 രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയക്ക് ജയം
വനിത ആഷസ് ടി20 പരമ്ബരയിലെ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയക്ക് ജയം. ഏഴ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. മൂന്ന് ടി20 മത്സരങ്ങളിൽ രണ്ടും ജയിച്ച ഓസ്‌ട്രേലിയ ടി20 പരമ്പര സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് വനിത ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തിളങ്ങാൻ ആയില്ല. നിശ്‌ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എടുക്കാനെ കഴിഞ്ഞൊള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 17.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ടീമിൽ ടമ്മി ബ്യൂമോണ്ട് മാത്രമാണ് കളിച്ചത്. 43 റൺസാണ് താരം നേടിയത്. ബാക്കി ആർക്കും തിളങ്ങാൻ ആയില്ല. ഓസ്‌ട്രേലിയക്ക് വേണ്ടി ജെസ്, ജോർജിയ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ അനായാസ ജയമാണ് സ്വന്തമാക്കിയത്. എല്ലിസ് പെറിയും(47), ക്യാപ്റ്റൻ മെഗും(43) നടത്തിയ മികച്ച ബാറ്റിങ്ങിലൂടെ ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കുവായിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളും ആദ്യ രണ്ട് ടി20 അന്താരാഷ്ട്ര മത്സരങ്ങളും വിജയിച്ച്, ഏക ടെസ്റ്റ് സമനിലയിൽ പിരിയുകയും ചെയ്തതോടെ 12 പോയിന്റുമായി ആഷസ് കിരീടം ഓസ്‌ട്രേലിയ സ്വന്തമാക്കി.






































