ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റ് ജയം
കൊളംബോ: ബാംഗ്ലാദേശിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റ് ജയം. 239 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 44.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. ജയത്തോടെ മൂന്ന് ഏകദിനങ്ങൾ ഉള്ള പരമ്പരയിൽ രണ്ട് മത്സരങ്ങൾ ജയിച്ച ശ്രീലങ്ക പരമ്പര സ്വന്തമാക്കി. ആവിഷ്‌ക ഫെർണാണ്ടസ്,ഏഞ്ചലോ മാത്യൂസ് എന്നിവരുടെ ബാറ്റിംഗ് മികവിൽ ആണ് ശ്രീലങ്ക വിജയം സ്വന്തമാക്കിയത്.

ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ തമീം ഇക്ബാൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ താളം കണ്ടെത്താൻ കഴിയാതെ ബംഗ്ലാദേശ് ബാറ്സ്മാന്മാർ ഒന്നിന് പുറകെ ഒന്നായി പുറത്തായികൊണ്ടിരുന്നു. പിന്നീട് മുഷ്ഫിഖുര്‍ റഹിമിന്റെ ബാറ്ററിങ് മികവിൽ ആണ് ബംഗ്ലാദേശ് പൊരുതാവുന്ന സ്‌കോർ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത അമ്പത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 238 റൺസ് നേടി. 88ന് അഞ്ച് പോയ ബംഗ്ലാദേശ് മുഷ്ഫിഖുര്‍ റഹിമിന്റെ മികവില്‍ ആണ് 200 കടന്നത്. പുറത്താകാതെ തരാം 98 റൺസ് നേടി. മേഹിദി ഹസന്‍ റഹീമിന് മികച്ച പിന്തുണ നൽകി.ശ്രീലങ്കയ്ക്ക് വേണ്ടി അഖിലയും, പ്രദീപും, ഉഡാനയും രണ്ട് വിക്കറ്റ് വീതം നേടി. ശ്രീലങ്കയ്ക്ക് വേണ്ടി ആവിഷ്‌ക ഫെർണാണ്ടസ്(82),ഏഞ്ചലോ മാത്യൂസ്(52*), കുശാൽ മെൻഡിസ്(41*) എന്നിവർ മികച്ച പ്രകടനം നടത്തി.






































