കവാനി ഇന്ററിലേക്ക്
സൂപ്പർ സ്ട്രൈക്കർ എഡിസൺ കവാനി ഇന്റർ മിലാനിലേക്ക് കൂറു മാറാൻ സാധ്യത ഏറുന്നു. റൊമേലു ലുക്കാക്കുവിനായി വല വീശുന്ന ഇന്ററിന് ഒരു പ്ലാൻ ബി ആയി കവാനി കടന്നുവരുമെന്ന് പ്രതീക്ഷിക്കുകയാണ്. ഇൻറർ കോച്ച് ആൻഡൊണിയ കോണ്ടയുടെ പ്രൈമറി ടാർഗറ്റ് ലുക്കാക്കു ആണെങ്കിലും യുണൈറ്റഡ് ഉയർത്തുന്ന 70 മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫർ മണി ആണ് പ്രശ്നം.
പി എസ് ജിയിൽ ഒരു വർഷം മാത്രം ബാക്കിയുള്ള കവാനിയെ 25 തൊട്ടു 30 മില്യൺ യൂറോക്ക് ഇന്ററിന് സ്വന്തമാക്കാവുന്നതാണ്. പി എസ് ജിയിൽ ഒരിക്കൽ പോലും, ഒരു സീസണിൽ പോലും കവാനി തിളങ്ങാതെ ഇരുന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇൻറർ മിലാന് നഷ്ടം ഇല്ലാത്ത ഇടപാടാണ് കവാനിയുടെത്.