ഹർവി എലിയട്ട് ഇനി ലിവർപൂളിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരൻ ഹർവി എലിയട്ട് ഇനിമുതൽ ലിവർപൂളിൽ. 15 വർഷവും 6 മാസവും 22 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് എലിയട്ട് ഫുൾഹാമിനായി ആദ്യമായി കളത്തിലിറങ്ങിയത്. അതേ ഫുൾഹാമിനായി വേണ്ടി വൂൾവ്സിനെതിരെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ മെയ് മാസം നാലാം തീയതി അരങ്ങേറുമ്പോൾ പ്രായം 16 വർഷം ഒരു മാസം.
എലിയട്ട് ഇനി മുതൽ ലിവർപൂളിന് സ്വന്തം. ഞായറാഴ്ച സ്കോട്ട്ലാൻഡിൽ നാപ്പോളിക്ക് എതിരെയുള്ള സൗഹൃദ മത്സരത്തിൽ ലിവർപൂൾ ബെഞ്ചിൽ ഹർവി എലിയട്ട് ഉണ്ടാകും. എന്നാൽ എലിയട്ടിന് ലിവർപൂളിനായി പ്രൊഫഷണൽ സീനിയർ ഡീൽ ഒപ്പിടാൻ അടുത്തവർഷം ഏപ്രിലിൽ 17 വയസ്സ് ആകുന്നത് വരെ കാത്തിരിക്കണം.