Cricket legends Top News

രാജേഷ് ചൗഹാൻ – ഒരു കാലത്തേ ‘ആക്ഷൻ’ ഹീറോ

July 28, 2019

author:

രാജേഷ് ചൗഹാൻ – ഒരു കാലത്തേ ‘ആക്ഷൻ’ ഹീറോ

993 മുതൽ 1998 വരെ 21 ടെസ്റ്റുകളിലും 35 ഏകദിന മത്സരങ്ങളിലും കളിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് രാജേഷ് ചൗഹാൻ. 1990 കളിൽ കംബ്ലെ-രാജു-ചൗഹാൻ എന്ന ഇന്ത്യൻ സ്പിൻ ത്രയത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സംഭാവനകൾക്ക് പരിമിതമായ മൂല്യമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, ചൗഹാൻ കളിച്ച 21 ടെസ്റ്റുകളിൽ ഒന്നും ഇന്ത്യക്ക് നഷ്ടമായില്ല എന്നത് ശ്രദ്ധേയമാണ്.

തെക്കിനിയിൽ നിന്ന് വടക്കിനിയിലേക്ക് നൃത്ത ച്ചുവടുകളോടെ ഒഴുകിയെത്തി പന്ത് കറക്കിയെറിയുന്ന മനോഹരമായ ആക്ഷനുടമ ആയിരുന്നു രാജേഷ് ചൗഹാൻ.

നല്ല ഒരു ഫീൽഡർ കൂടിയായിരുന്നു അദ്ദേഹം. ഷാഹിദ് ആഫ്രിദിയെ സ്വന്തം ബൗളിങ്ങിൽ അക്രോബാറ്റിക് ഡൈവിലൂടെ ക്യാച്ചെടുത്തതും മറ്റൊരിക്കൽ ജയസൂര്യയെ ഏറെ ദൂരം പിന്നോട്ടോടി ക്യാച്ചെടുത്തതും ഓർമ്മകളിൽ മായാതെ മറയാതെ നിൽക്കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും രാജേഷ് ചൗഹാൻ ഓര്മിക്കപ്പെടുന്നത് പാക്കിസ്ഥാനെതിരെ സിക്‌സര്അടിച്ച് ഇന്ത്യക്ക് ജയം സമ്മാനിച്ചതിന്റെ പേരിലാണ്. 1997 ല് കറാച്ചിയില് വിഖ്യാത സ്പിന്നര് സഖ്‌ലെയിന് മുഷ്താഖ് എറിഞ്ഞ അവസാന ഓവറിലായിരുന്നു ചൗഹാന്റെ കൂറ്റന്സിക്‌സര് ഫിനിഷിംഗ്. ആ സിക്‌സറിനെ കുറിച്ച് ചൗഹാന് പറഞ്ഞത് ഇങ്ങനെ: “ഓഫ് സ്പിന്നറായ തനിക്ക് മറ്റൊരു ഓഫ് സ്പിന്നറെ എങ്ങനെ നേരിടണമെന്ന് അറിയാം !”.

2007 ൽ ഒരു കാർ ആക്സിഡന്റിൽ മാരകമായി പരിക്കേറ്റെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വന്ന രാജേഷ് ചൗഹാൻ.2014ൽ കടുത്ത ഹൃദയാഘാതത്തേയും അതിജീവിച്ചു.

 എഴുതിയത്: ഷാനവാസ് .ജെ. എം

Leave a comment