ശ്രീലങ്ക ബംഗ്ലാദേശ് രണ്ടാം ഏകദിനം ആരംഭിച്ചു
കൊളംബോ:ശ്രീലങ്ക ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ആരംഭിച്ചു. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ തമീം ഇക്ബാൽ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ ബംഗ്ലാദേശ് എട്ട് ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 31 റൺസ് എടുത്തിട്ടുണ്ട്.പതിനൊന്ന് റൺസ് എടുത്ത സൗമ്യ സർക്കാർ ആണ് പുറത്തായത്.16 റൺസുമായി തമീമും, മിഥുനും ആണ് ക്രീസിൽ.ആദ്യ മത്സരത്തിൽ ശ്രീലക ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു. പ്രദീപിനാണ് വിക്കറ്റ്.
ലോകകപ്പ് ക്രിക്കറ്റിന് ശേഷം ഇരു ടീമുകളും ആദ്യമായി മത്സരിക്കുന്ന പരമ്പര ആണിത്. ആദ്യ ഏകദിനം മലിംഗയുടെ അവസാന അന്ത്രാഷ്‍ട്ര മത്സരമായിരുന്നു. മികച്ച പ്രകടനമാണ് ആദ്യ മത്സരത്തിൽ ശ്രീലങ്ക നടത്തിയത്. ബാറ്റിങ്ങിലും, ബൗളിങ്ങിലും മികച്ച പ്രകടനം നടത്തിയ ശ്രീലങ്ക ബംഗ്ലാദേശിനെ 91 റൺസിനാണ് തോൽപ്പിച്ചത്.