ഡാനിയല്‍ വെറ്റോറിയെ ബംഗ്ലാദേശ് പരിശീലകനായി നിയമിച്ചു
ധാക്ക: ന്യൂസിലന്‍ഡ് ഇതിഹാസ താരമായ ടീമിന്റെ മുന്‍ ക്യാപ്റ്റനും മികച്ച സ്പിന്നറുമായിരുന്ന ഡാനിയല്‍ വെറ്റോറിയെ ബംഗ്ലാദേശ് പരിശീലകനായി നിയമിച്ചു. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമിന്റെ ബൗളിങ് പരിശീലകരെ മാറ്റിയിരുന്നു. അടുത്തവർഷത്തെ ടി20 ലോകകപ്പിനായി ടീമിനെ സജ്ജമാക്കുകയാകും ഇരുവരുടേയും പ്രധാന ചുമതല. ലോകകപ്പിനായി ടീമിനെ തയ്യാറെടുപ്പിക്കാന്‍ വെറ്റോറി 100 ദിവസം പരിശീലകനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യക്കും ന്യൂസിലന്‍ഡിനും എതിരായ പരമ്പരയിലും ടീമിനെ സഹായിക്കാന്‍ താരം കൂടെ ഉണ്ടാകും. നേരത്തെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പരിശീലകനായി ഐപിഎല്ലില്‍ ശ്രദ്ധേയനാകാന്‍ വെറ്റോറിക്ക് കഴിഞ്ഞിരുന്നു. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ടീമായ ബ്രിസ്‌ബെന്‍ ഹീറ്റിനൊപ്പവും മുന്‍താരം ജോലി ചെയ്തു.