ജോഫ്ര ആർച്ചർ ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിൽ
ലണ്ടൻ: ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിൽ ഇംഗ്ലണ്ട് പേസ് ബൗളർ ജോഫ്ര ആർച്ചർ എത്തി. ഓസ്ട്രേലിയയ്ക്കെതിരേയുള്ള അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് എഗ്ബാസ്റ്റണിൽ ഓഗസ്റ്റ് ഒന്നിനു ആരംഭിക്കും. ആദ്യ മത്സരത്തിനുള്ള 14 അംഗ ഇംഗ്ലണ്ട് ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു.
ആദ്യമായാണ് ആർച്ചറെ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്. ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജയത്തിന് നിർണായക പങ്ക് വഹിച്ചവരാണ് ഇരുവരും. ഇരുപത്തിനാലുകാരനായ ആർച്ചർക്ക് ഈ വർഷം ആദ്യമാണ് ഇംഗ്ലണ്ടിനായി കളിക്കാനുള്ള യോഗ്യത ലഭിക്കുന്നത്. ലോകകപ്പിനിടെ പരിക്കേറ്റ താരം അവധിക്കാലം ചെലവഴിക്കാനായി ജന്മസ്ഥലമായ ബാർബഡോസിലായിരുന്നു.