ലിവർപൂൾ- നപോളി, രണ്ടാമന്മാരുടെ പോരാട്ടം.
സീരി A രണ്ടാമന്മാരും പ്രീമിയർ ലീഗ് രണ്ടാമന്മാരും നേർക്കുനേർ. സീസൺ മല്സരങ്ങളിൽ ഒന്ന് പോലും ജയിക്കാതെ ഇറങ്ങുന്ന ലിവേർപൂൾ മുൻ നിര താരങ്ങളായ അലിസൻ, ഫിർമിൻഹോ, സാഡിയോ മാനെ, മുഹമ്മദ് സലാഹ് എന്നിവർക്ക് വിശ്രമം അനുവദിചിട്ടുണ്ട്. uS ടൂറിൽ നിന്ന് ഇംഗ്ളണ്ട്‌ലേക്ക് മടങ്ങി എത്തുമ്പോൾ തങ്ങളുടെ കഴിഞ്ഞ സീസൺ പ്രകടനം ആവർത്തിക്കാൻ സാധിക്കും എന്ന ഉത്തമ ബോധത്തോടെ ആണ് ഇറങ്ങുന്നത്.
ആഗസ്റ്റ് 4 നു മാഞ്ചസ്റ്റർ സിറ്റിയും ആയിട്ടുള്ള കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിന് മുൻപായി ടീമിനെ ഒരുക്കാൻ ഉള്ള ശ്രമത്തിൽ ആയിരിക്കും ക്ളോപ്പ്. ഇത് വരെ നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ ഒറീകി, റിയാൻ ബ്രീവസ്റ്റർ എന്നിവരുടെ ഫോം ഇതു വരെ പുതിയ താരങ്ങളെ സൈൻ ചെയ്യാതെ ഇരിക്കുന്ന ലിവേർപൂളിന് ഈ സീസൺ ഇൽ അത്യാവശ്യമാണ്. അത് കൊണ്ട് തന്നെ ഇവർക്ക് പരമാവധി പ്ലെയിങ് ടൈം അനുവദിക്കാൻ ആണ് സാധ്യത.
കാർലോ ആൻസിലോട്ടി ഒരുക്കുന്ന നപോളി ടീംമിനു ഇനിയാണ് മികച്ച എതിരാളികളുമായി ഉള്ള മല്സരങ്ങൾ തുടങ്ങുന്നത്. ലിവേർപൂളിന് കൂടാതെ മാർസ യും, ബാഴ്‌സിലോണയും ആയി ഉള്ള മത്സരങ്ങൾ ആണ് ഇനി ബാക്കി ഉള്ളത്. യുവന്റസ് ആയിട്ടുള്ള കിരീടപോരാട്ടം മുറുക്കാൻ തന്നെ തീരുമാനിച്ച നപോളി ഈ സീസൺ തുടങ്ങുന്നതിനു മുൻപ് രണ്ടു പ്രഗൽഭരായ കളിക്കാരെ കൂടി ടീമിൽ കൊണ്ട് വരും എന്നാണ് ഫുട്ബോൾ വൃത്തങ്ങൾ പറയുന്നത്
.
ഏറ്റു മുട്ടിയപ്പോൾ ഒകെ മികച്ച മല്സരങ്ങൾ ആണ് ഇരു ടീമുകളും കാഴ്ച വച്ചിട്ടുള്ളത്. ഈ മത്സരവും മറിച്ചാവൻ ഉള്ള സാധ്യത വിരളമാണ്.






































