ആദ്യ ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റിനുള്ള ടീമിനെ ആണ് പ്രഖ്യാപിച്ചത്. 14 അംഗ ടീമിൽ ജോഫർ ആർച്ചർ ഇടം നേടി. അർച്ചറുടെ ആദ്യ ആഷസ് ടെസ്റ്റ് മത്സരമായിരിക്കും ഇത്. ലോകകപ്പ് ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് അർച്ചർ നടത്തിയത്. 20 വിക്കറ്റ് ആണ് താരം ലോകകപ്പിൽ നേടിയത്. ബെന്‍ സ്റ്റോക്സിനെയും, ജോസ് ബട്ലറെയും, ജെയിംസ് ആന്‍ഡേഴ്സണും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെൻ സ്റ്റോക്സ് ആണ് ടീമിന്റെ ഉപനായകൻ.
ജോ റൂട്ട് ആണ് ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റൻ. അയർലൻഡിനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രിഗറിയും, ജാക്ക് ലീച്ചും ടീമിൽ ഇടം നേടിയിട്ടില്ല. ഓഗസ്റ്റ് ഒന്ന് മുതൽ സെപ്തംബര്‍ 16 വരെയാണ് ടെസ്റ്റ് പരമ്പര നടക്കുന്നത്.
ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, മൊയിൻ അലി, ജെയിംസ് ആൻഡേഴ്സൺ, ജോഫ്ര ആർച്ചർ, ജോണി ബെയർസ്റ്റോ, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്ലർ, സാം കുറാൻ, ജോ ഡെൻലി, ജേസൺ റോയ്, ബെൻ സ്റ്റോക്സ്, ഒല്ലി സ്റ്റോൺ, ക്രിസ് വോക്സ്.