ഇന്ത്യക്കെതിരെ നടക്കുന്ന ഏകദിന മത്സരത്തിനുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു: ക്രിസ് ഗെയിൽ ടീമിൽ ഇടം നേടി
ഓഗസ്റ്റ് എട്ടിന് ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. 14 അംഗ ടീമിൽ ഗെയിലിനെയും ഉൾപ്പെടുത്തി. 2019 ലോകകപ്പിന് ശേഷം ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കുമെന്ന് ഗെയിൽ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. ഏകദിനത്തിൽ 10,393 റൺസ് നേടിയ ഗെയ്‌ലിന് വെസ്റ്റ് ഇൻഡീസിനായി 50 ഓവർ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ലാറയുടെ റൺസ് മറികടക്കാൻ ഇനി 13 റൺസ് കൂടി മതി.
14 അംഗ ടീമിൽ ജോണ്‍ കാംപെല്‍, റോഷ്ടണ്‍ ചേസ്, കീമോ പോള്‍ എന്നിവരും ഇടം നേടി. മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിനങ്ങളും, രണ്ട് ടെസ്റ്റും അടങ്ങുന്ന പര്യടനത്തിനാണ് ഇന്ത്യ വിൻഡീസിൽ എത്തുന്നത്. ജേസൺ ഹോൾഡർ ആണ് ടീമിന്റെ ക്യാപ്റ്റൻ. സുനിൽ അംബ്രിസ്, ഡാരൻ ബ്രാവോ, ഷാനൻ ഗബ്രിയേൽ, ആഷ്‌ലി നഴ്‌സ് എന്നിവരെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കി. പരിചയസമ്പന്നരും ചെറുപ്പക്കാരനുമായ ചില ഏകദിന കളിക്കാരുടെ ഒരു മിശ്രിതം ആണ് ഈ 14 അംഗ ടീം.
വെസ്റ്റിൻഡീസ് ടീം: ജേസണ്‍ ഹോള്‍ഡര്‍, ക്രിസ് ഗെയില്‍, ജോണ്‍ കാംപെല്‍, എവിന്‍ ലൂയിസ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, നിക്കോളസ് പൂരന്‍, റോഷ്ടണ്‍ ചേസ്, ഫാബിയന്‍ അല്ലെന്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, കീമോ പോള്‍, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയ്‍ന്‍ തോമസ്, ഷായി ഹോപ്, കെമര്‍ റോച്ച് .