തോൽവികളുടെ പുറകെ പരിക്കുകളും റയൽ മാഡ്രിഡിനെ വേട്ടയാടുന്നു – ലൂക്ക യോവിച്ചും പരിക്കിന്റെ പിടിയിൽ.
പ്രീ സീസൺ മത്സരങ്ങൾ നടത്തുന്നതിന്റെ പ്രധാന ഉദ്ദേശം ടീമിൽ ഒത്തൊരുമയും ആൽമവിശ്വാസവും കൊണ്ടുവരിക എന്നുള്ളതാണ്. എന്നാൽ റയൽ മാഡ്രിഡിനെ സംബന്ധിച്ചു ഇത്തവണത്തെ പ്രീ സീസൺ അവർ മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ബയേൺ മ്യൂണിച്ചിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയം ഏറ്റുവാങ്ങി ക്ഷീണം മാറും മുമ്പേ ബദ്ധ വൈരികളായ അത്ലറ്റികോ മാഡ്രിഡ് അവരെ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് പരാജയപെടുത്തിട്ടിരിക്കുന്നു. ഈ പരാജയങ്ങൾ അവരുടെ ആൽമവിശ്വാസത്തിനെ സാരമായി ബാധിക്കും എന്ന് തീർച്ച.
ഈ മത്സരങ്ങൾ പ്രധാന കളിക്കാർക്ക് പരിക്ക് പറ്റിയതും അവരെ അലട്ടുന്നു. ബയേണിന് എതിരായ മത്സരത്തിൽ ഉണ്ടായ പരിക്ക് മൂലം ബ്രഹിം ഡിയാസ് ഒരു മാസത്തേക്ക് കളിക്കാൻ ഉണ്ടാവില്ല. അസെൻസിയോ ആകട്ടെ ഒരു വർഷം പരിക്ക് മൂലം പുറത്തു ഇരിക്കേണ്ടി വരും. അത്ലറ്റികോയ്ക്ക് എതിരായ മത്സരത്തിൽ 62 മില്യൺ യൂറോ കൊടുത്തു വാങ്ങിയ സെർബിയൻ സ്‌ട്രൈക്കർ ലൂക്ക യോവിച്ചിനും പരിക്ക് പറ്റി. ഒബ്ലാക്കുമായുള്ള കൂട്ടയിടിയാണ് പരിക്കിൽ കലാശിച്ചത്. മൂന്നു മാസം എങ്കിലും യോവിച്ചിന് നഷ്ടപ്പെടാൻ ആണ് സാധ്യത. പ്രമുഖ താരങ്ങളുടെ പരിക്ക് ടീമിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കാൻ സാധ്യത ഉണ്ട്.