തകർപ്പൻ ജയത്തോടെ വനിത ആഷസ് കിരീടം ഓസ്‌ട്രേലിയ നിലനിർത്തി
ആദ്യ ടി 20 യിൽ റെക്കോർഡ് പ്രകടനവുമായി ഓസ്ട്രേലിയ ആഷസ് കിരീടം നിലനിർത്തി. 63 പന്തിൽ 133 റൺസ് നേടിയ മെഗ് ലാനിംഗിൻറെ പ്രകടനമാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 93 റൺസിനാണ് തോൽപ്പിച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഓസ്‌ട്രേലിയ 3 വിക്കറ്റിന് 226 റൺസ് നേടി. ടി20യിലെ ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയർന്ന സ്‌കോറാണ് ഇന്നലെ അവർ നേടിയത്. മറുപടിബറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ട്ടത്തിൽ 133 റൺസ് നേടാനെ കഴിഞ്ഞൊള്ളു.
ക്യാപ്റ്റന്‍ മേഗ് 63 പന്തിൽ 133 റൺസും, ബെത് മൂണി നേടിയ 33 പന്തില്‍ 54 റണ്‍സും ആണ് ഓസ്‌ട്രേലിയയെ 226 റൺസിൽ എത്തിച്ചത്. ഏക ടെസ്റ്റ് പരമ്പര സമനിലയിൽ അവസാനിച്ചിരുന്നു. ഏകദിന മത്സരങ്ങൾ മൂന്നും ആസ്‌ട്രേലിയ ജയിച്ചിരുന്നു.
സ്‌കോർ:
ഓസ്ട്രേലിയ 20 ഓവറിൽ 226/3
ഇംഗ്ലണ്ടിനെ 20 ഓവറിൽ 133/9