ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് മുഹമ്മദ് ആമിര്‍ വിരമിച്ചു
പാകിസ്ഥാൻറെ ഇടം കയ്യൻ പേസ് ബൗളർ മുഹമ്മദ് ആമിര്‍ ടെസ്റ്റ് ക്രിക്കെറ്റിൽ നിന്ന് വിരമിക്കുന്നു. ഏകദിന മത്സരങ്ങളിലും, ടി20 മത്സരത്തിലും കൂടുതൽ ശ്രദ്ധിക്കാൻ ആണ് താരം ടെസ്റ്റിൽ നിന്ന് വിരമിക്കുന്നത്. ഇന്നലെ ആണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ താരം വളരെ പെട്ടെന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
ഈ ലോകകപ്പിൽ അമീർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എട്ട് മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. പാകിസ്ഥാന് വേണ്ടി ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും, ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ സമയായതിനാലാണ് വിരമിക്കുന്നതെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ആമിർ നൽകിയ കത്തിൽ പറയുന്നു. കോഴ വിവാദത്തിൽ അഞ്ച് വർഷം വിലക്ക് നേരിട്ട താരമാണ് ആമിർ. ഈ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പാരമ്പരയിലാണ് ആമിർ അവസാനം കളിച്ചത്. 36 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ആമിർ 119 വിക്കറ്റ് ആണ് നേടിയത്. 64 റൺസിന് ഏഴ് വിക്കറ്റ് നേടിയതാണ് താരത്തിന്റെ ടെസ്റ്റിലെ മികച്ച പ്രകടനം. 751 റൺസ് ആണ് ആമിർ ടെസ്റ്റിൽ നിന്ന് നേടിയത്. ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ആമിർ മുപ്പത്തിയൊന്നാം സ്ഥാനത്താണ് ഉള്ളത്.