Cricket Top News

പെറിയെറിഞ്ഞാൽ താങ്കമാട്ടെയ്… പെറിയടിച്ചാൽ തൂങ്കമാട്ടേയ്….

July 27, 2019

author:

പെറിയെറിഞ്ഞാൽ താങ്കമാട്ടെയ്… പെറിയടിച്ചാൽ തൂങ്കമാട്ടേയ്….

മൂന്നു വര്ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ഒടുവില് ഓസീസ് താരം ഔട്ടായി.
മൂന്നു വർഷം, 11 മാസം, ആറു ദിവസം. അങ്ങനെ ആ കാത്തിരിപ്പ് അവസാനിച്ചു. ഓസ്ട്രേലിയൻ താരം എല്ലിസെ പെറി ഒടുവിൽ ഔട്ടായി. ലണ്ടനിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലായിരുന്നു ഈ ചരിത്ര വിക്കറ്റ്.
ടെസ്റ്റിന്റെ രണ്ടാം ദിനം സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ എല്ലിസെയെ ലോറ മാർഷ് പുറത്താക്കുകയായിരുന്നു. നാലാമതായി ബാറ്റിങ്ങിനിറങ്ങി 281 പന്തിൽ 116 റൺസ് ഓസീസ് താരം അടിച്ചെടുത്തു.


ഇതിന് മുമ്പ് ഒരു ടെസ്റ്റ് മത്സരത്തിൽ എല്ലിസെ പുറത്തായത് 2015 ഓഗസ്റ്റിലാണ്. പിന്നീട് അതിനിടയിൽ ഒരൊറ്റ മത്സരം മാത്രമാണ് എല്ലിസെ കളിച്ചത്. 2017 നവംബറിൽ സിഡ്നിയിലായിരുന്നു മത്സരം. ആ ടെസ്റ്റിൽ പുറത്താകാതെ 213 റൺസ് നേടി. ഇതോടെ 2015-ലെ ടെസ്റ്റിൽ നിന്ന് 2019-ലെ ടെസ്റ്റ് വരെ 655 പന്ത് നേരിട്ട ഓസീസ് താരം 329 റൺസടിച്ചു.
പരമ്പരയിലെ ഒരേ ഒരു ആഷസ് ടെസ്റ്റിൽ ഇംഗ്ലീഷ് ബൗളർമാരിൽ നിന്ന് കനത്ത വെല്ലുവിളിയാണ് എല്ലിസെ നേരിട്ടത്. എന്നാൽ അതെല്ലാം മറികടന്ന് 41 പന്ത് ചിലവഴിച്ച് 54 മിനിറ്റിനുള്ളിൽ സെഞ്ചുറിയിലെത്തി.
എല്ലിസെയുടെ കരിയറിലെ മൂന്നാം സെഞ്ചുറിയാണ് ലണ്ടനിൽ പിറന്നത്. ഈ വർഷം ന്യൂസീലൻഡിനെതിരായ ഏകദിനത്തിൽ സെഞ്ചുറി അടിച്ചിരുന്നു. ഓസീസ് താരത്തിന്റെ ആദ്യ ഏകദിന സെഞ്ചുറി ആയിരുന്നു ഇത്.

Leave a comment