Cricket Top News

പകരത്തിനു പകരം രണ്ടാം ഇന്നിങ്സിൽ അയർലണ്ടിനെ 38-ന് ഓള്‍ഔട്ടാക്കി ഇംഗ്ലണ്ടിന് തകർപ്പൻ ജയം

July 26, 2019

author:

പകരത്തിനു പകരം രണ്ടാം ഇന്നിങ്സിൽ അയർലണ്ടിനെ 38-ന് ഓള്‍ഔട്ടാക്കി ഇംഗ്ലണ്ടിന് തകർപ്പൻ ജയം

ലോർസ്: ആഷസ് ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഉള്ള ഇംഗ്ലണ്ട് അയർലൻഡ് ഏക ടെസ്റ്റ് മൽസരത്തിൽ ഇംഗ്ലണ്ടിന് 143 റൺസിന്റെ തകർപ്പൻ വിജയം. മികച്ച തിരിച്ചുവരവാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ നടത്തിയത്.. രണ്ടാം ഇന്നിങ്സിൽ 182 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡിനെ ലോകകപ്പ് ജേതാക്കൾ 38 റൺസിന് ഓൾഔട്ടാക്കി പകരം വീട്ടി. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 85 റണ്‍സിന് ഓള്‍ഔട്ടാക്കിയതിന്റെ പ്രതികാരം ഇംഗ്ലണ്ട് വീട്ടി. ഇതോടെ ഒരു ടെസ്റ്റ് മാത്രമുണ്ടായിരുന്ന പരമ്പര ഇംഗ്ലണ്ട് നേടി.

മൂന്നാം ദിവസമായ ഇന്ന് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റ് ആദ്യ പന്തിൽ തന്നെ വീണു. 182 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡിനെ ഇംഗ്ളണ്ട് ബൗളർമാർ എറിഞ്ഞിടുകയായിരുന്നു. 11-ന് ആദ്യ വിക്കറ്റ് പോയ അയർലൻഡിന് പിന്നീട് പിടിച്ചുനിൽക്കാൻ ആയില്ല. ഒന്നിന് പുറകെ ഒന്നായി വിക്കറ്റുകൾ വീണു. 38 റൺസിനിടെ പത്ത് വിക്കറ്റും വീണു. ഇംഗ്ലണ്ടിന്റെ ബോർഡും, വോക്‌സും അയർലണ്ടിനെ എറിഞ്ഞിടുകയായിരുന്നു. വോക്‌സ് ആറും, ബോർഡ് നാലും വിക്കറ്റ് നേടി. 11 റൺസ് നേടിയ ജെയിംസ് ആണ് അയർലൻഡ് നിരയിലെ ടോപ് സ്‌കോറർ.

രണ്ടാം ഇന്നിങ്സിലും മികച്ച ബൗളിംഗ് കാഴ്ചവെച്ച അയർലൻഡ് ഇംഗ്ളണ്ട് താരണങ്ങളെ വെള്ളം കുടിപ്പിച്ചു. എന്നാൽ റോയിയും, ലീച്ചും നടത്തിയ ചെറുത്ത്  നിൽപ്പാണ് ഇംഗ്ളണ്ടിനെ മുന്നൂറിൽ എത്തിച്ചത്. ഇന്നലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ളണ്ടിന് ആദ്യ വിക്കറ്റ് 26 റൺസിൽ നഷ്ടമായി. പിന്നീട്‌ രണ്ടാം വിക്കറ്റിൽ റോയിയും, ലീച്ചും ചേർന്ന് മികച്ച ബാറ്റിങ് കാഴ്ചവെച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 145 റൺസ് ആണ് നേടിയത്. ഇരുവരും അർധശതകം നേടി. റോയി 72 റൺസും, ലീച് 92 റണ്സും നേടി. 21 റൺസുമായി ബോർഡും, സ്റ്റോണുമാണ്(0) ഇപ്പോൾ ക്രീസിൽ ഉള്ളത്. അയർലൻഡിന് വേണ്ടി മാർക്ക് മൂന്നും, തോംസണും, റാങ്കിനും രണ്ട് വിക്കറ്റും  നേടി. ആദ്യ ഇന്നിങ്സിൽ അയർലൻഡ് 122 റൺസിന്റെ ലീഡ് നേടിയിരുന്നു.അയർലൻഡിൻറെ ഒന്നാം ഇന്നിങ്‌സ് 58.2 ഓവറിൽ അവസാനിച്ചു. അയർലൻഡിന് വേണ്ടി ആന്‍ഡ്രൂ ബാല്‍ബിര്‍ണേ 55 റൺസ് നേടി. പോള്‍ സ്റ്റിര്‍ലിംഗ്(36), കെവിന്‍ ഒബ്രൈന്‍(28) എന്നിവർമാത്രമാണ് അയർലൻഡിന് വേണ്ടി കളിച്ചത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 85 റൺസ് ആണ് നേടിയത്. 13 റൺസിന് അഞ്ച് വിക്കറ്റ് നേടിയ മുര്‍ട്ടാഗ് ആണ് ഇംഗ്ലണ്ടിനെ തകർത്തത്.

Leave a comment