ജപ്പാൻ ഓപ്പണിൽ നിന്ന് ഇന്ത്യൻ താരം പി വി സിന്ധു പുറത്ത്
ടോക്കിയോ : ജപ്പാൻ ഓപ്പൺ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് പി വി സിന്ധു പുറത്തായി. ഇന്ന് നടന്ന ക്വാർട്ടർ മത്സരത്തിൽ സിന്ധു ജപ്പാന്റെ അകേന യമാഗുച്ചിയോടാണ് തോറ്റത്. ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കഴിച്ചവെച്ച സിന്ധുവിന് ഇന്ന് തിളങ്ങാൻ ആയില്ല. നേരിട്ടുള്ള സെറ്റുകൾക്കാണ് അകേന സിന്ധുവിനെ തോൽപ്പിച്ചത്. കഴിഞ്ഞയാഴ്ച ഇൻഡോനേഷ്യൻ ചമ്പ്യാൻഷിപ്പിലും പി വി സിന്ധു തോറ്റിരുന്നു.
ആദ്യ സെറ്റിൽ രണ്ട് താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നാം സെറ്റിലെ ആദ്യ പകുതിയിൽ സിന്ധു 11-7 എന്ന സ്‌കോറിൽ ലീഡ് ചെയ്യുകയായിരുന്നു എന്നാൽ ഇടവേളക്ക് ശേഷം അകേന മികച്ച പ്രകടനം കാഴ്ചവെച്ച് ആദ്യ സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റിലും സിന്ധു പൊരുതിയെങ്കിലും മികച്ച ഫോമിൽ ആയിരുന്ന അകേനയെ തോൽപ്പിക്കാൻ താരത്തിന് ആയില്ല. രണ്ടാം സെറ്റിലും സിന്ധു നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു സമയത്ത് രണ്ടുപരും ഒരേ പോയിന്റിൽ എത്തിയിരുന്നു.
സ്‌കോര്‍: 18-21, 15-21