കാനഡ ടി20 ലീഗിൽ ആദ്യ മത്സരത്തിൽ യുവരാജിന്റെ ടീമിന് തോൽവി
ഇന്നലെ ആരംഭിച്ച കാനഡ ടി20 ലീഗിലെ ആദ്യ മത്സരത്തിൽ യുവരാജിന്റെ ടീമിന് തോൽവി. യുവരാജ് നായകനായ ടൊറന്റോ നാഷണല്‍സിനെ ഗെയിൽ നായകനായ വാന്‍ കൂവര്‍ നൈറ്റ്സ് ആണ് തോൽപ്പിച്ചത്. എട്ട് വിക്കറ്റിനാണ് യുവരാജ് ടീമിനെ ഗെയിലിന്റെ ടീം തോൽപ്പിച്ചത്. ടോസ് നേടിയ വാന്‍ കൂവര്‍ നൈറ്റ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ നാഷണല്‍സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 159 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വാന്‍ കൂവര്‍ നൈറ്റ്സ് 17.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ വിജയം സ്വന്തമാക്കി.
ടോസ് നഷ്ട്ടമായി ബാറ്റിങ്ങിനിറങ്ങിയ ടൊറന്റോ പതിയെ ആണ് തുടങ്ങിയത്. ടി20 മത്സരമാണ് കളിക്കുന്നതെന്ന് മറന്ന് പോയ രീതിയിൽ ആയിരുന്നു അവരുടെ ബാറ്റിങ്. കാനഡ ടി20യിൽ അരങ്ങേറ്റം കുറിച്ച യുവർജ് 14 റൺസ് എടുത്ത് പുറത്തായി. അവസാന ഓവറുകളിൽ ക്ലാസനും, പൊള്ളാര്‍ഡും നടത്തിയ വെടിക്കെട്ടിൽ ആണ് സ്‌കോർ 150 കടന്നത്. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വാന്‍ കൂവര്‍ നൈറ്റ്സിന് തുടക്കത്തിൽ തന്നെ ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ട്ടമായി. പിന്നീട മൂന്നാം വിക്കറ്റിൽ ചാഡ് വിക്ക് വാള്‍ട്ടണും, റാസി വാന്‍ഡര്‍ഡസനും ചേർന്ന് വാന്‍ കൂവര്‍ നൈറ്റ്സിനെ വ്യജയത്തിൽ എത്തിക്കുരുകയായിരുന്നു. രണ്ട് പേരും അർധശതകം നേടി.
സ്‌കോർ:
ടൊറന്റോ നാഷണല്‍സ്: 159-5 (20)
വാന്‍ കൂവര്‍ നൈറ്റ്സ് : 162-2 (17.2)