ഇംഗ്ലണ്ട് അയർലൻഡ് ടെസ്റ്റ് : ഇംഗ്ലണ്ടിന് 181 റൺസ് ലീഡ്
ലോർസ്: ആഷസ് ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഉള്ള ഇംഗ്ലണ്ട് അയർലൻഡ് ഏക ടെസ്റ്റ് മൽസരത്തിൽ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് 181 റൺസ് ലീഡ്. രണ്ടാം ദിവസമായ ഇന്നലെ കളി അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് എന്ന നിലയിലാണ്. രണ്ടാം ഇന്നിങ്സിലും മികച്ച ബൗളിംഗ് കാഴ്ചവെച്ച അയർലൻഡ് ഇംഗ്ളണ്ട് താരണങ്ങളെ വെള്ളം കുടിപ്പിച്ചു. എന്നാൽ റോയിയും, ലീച്ചും നടത്തിയ ചെറുത്ത് നിൽപ്പാണ് ഇംഗ്ളണ്ടിനെ മുന്നൂറിൽ എത്തിച്ചത്. ഇന്നലെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ളണ്ടിന് ആദ്യ വിക്കറ്റ് 26 റൺസിൽ നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റിൽ റോയിയും, ലീച്ചും ചേർന്ന് മികച്ച ബാറ്റിങ് കാഴ്ചവെച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 145 റൺസ് ആണ് നേടിയത്. ഇരുവരും അർധശതകം നേടി. റോയി 72 റൺസും, ലീച് 92 റണ്‍സും നേടി. 21 റൺസുമായി ബോർഡും, സ്റ്റോണുമാണ്(0) ഇപ്പോൾ ക്രീസിൽ ഉള്ളത്. അയർലൻഡിന് വേണ്ടി മാർക്ക് മൂന്നും, തോംസണും, റാങ്കിനും രണ്ട് വിക്കറ്റും നേടി.
ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 85 റണ്‍സിന് ഓൾഔട്ട് ആയി, ആദ്യ ഇന്നിങ്സിന് ഇറങ്ങിയ അയർലണ്ടിനെ 207 റണ്‍സിന് ഇംഗ്ലണ്ട് പുറത്താക്കിയിരുന്നു. അയർലൻഡ് 122 റൺസിന്റെ ലീഡ് നേടിയിരുന്നു.അയർലൻഡിൻറെ ഒന്നാം ഇന്നിങ്സ് 58.2 ഓവറിൽ അവസാനിച്ചു. അയർലൻഡിന് വേണ്ടി ആന്‍ഡ്രൂ ബാല്‍ബിര്‍ണേ 55 റൺസ് നേടി. പോള്‍ സ്റ്റിര്‍ലിംഗ്(36), കെവിന് ഒബ്രൈന്‍(28) എന്നിവർമാത്രമാണ് അയർലൻഡിന് വേണ്ടി കളിച്ചത്. ഒന്നാം ദിവസം 20 വിക്കറ്റുകൾ ആണ് 292 റൺസ് എടുക്കുന്നതിനിടെ വീണത്. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി സ്റ്റോണും സ്റ്റുവര്‍ട് ബ്രോഡും സാം കറനും മൂന്ന് വിക്കറ്റുകൾ വീതം നേടി. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 85 റൺസ് ആണ് നേടിയത്. 13 റൺസിന് അഞ്ച് വിക്കറ്റ് നേടിയ മുര്‍ട്ടാഗ് ആണ് ഇംഗ്ലണ്ടിനെ തകർത്തത്.






































