മലിംഗയുടെ അവസാന ഏകദിന മത്സരം ഇന്ന്
കൊളംബോ: ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളായ ലസിത് മലിംഗ ഇന്ന് വിരമിക്കും. അദ്ദേഹത്തിന്റെ അവസാന ഏകദിന മത്സരം ഇന്ന് നടക്കും. ശ്രീലങ്ക ബംഗ്ലാദേശ് ആദ്യ ഏകദിനം ഇന്ന് ഉച്ചക്ക് 2:30-ന് ആരംഭിക്കും. ആർ.പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. നിലവിൽ ശ്രീലങ്കൻ ടീമിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കെറ്റ് നേടിയ താരമാണ് മലിംഗ.335 വിക്കെറ്റുകളുമായി ആണ് മലിംഗ ഏകദിനത്തിൽ ഇതുവരെ നേടിയിട്ടുള്ളത്.ഇന്ന് മൂന്ന് വിക്കെറ്റ് കൂടി എടുത്താൽ അനില്‍ കുംബ്ലെയെ മറികടക്കാൻ ആകും.
അതെ സമയം കനത്ത സുരക്ഷയിലാണ് ഏകദിന മത്സരം നടക്കുന്നത്.തമീം ഇക്ബാലാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍. മഷ്റഫെ മൊര്‍ത്താസ, ഷാക്കിബ് അല്‍ ഹസന്, ലിട്ടണ്‍ ദാസ് എന്നിവർ ഈ പരമ്പരയിൽ കളിക്കുന്നില്ല. ബാക്കി രണ്ട് മത്സരങ്ങൾ ജൂലൈ 28,31 എന്നീ ദിവസങ്ങളിലാണ് നടക്കുന്നത്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ആക്രമണത്തിന് ശേഷം ആദ്യമായി ശ്രീലങ്കയിൽ എത്തുന്ന വിദേശ ടീം ആണ് ബംഗ്ലാദേശ്. അതിനാൽ തന്നെ കനത്ത സുരക്ഷയിലാണ് മത്സരം നടക്കുക.






































