Top News

പ്രസിഡന്റ്‌സ് കപ്പ് ബോക്‌സിങ്; ഗൗരവ് ബിധുരി മെഡല്‍ ഉറപ്പാക്കി

July 26, 2019

author:

പ്രസിഡന്റ്‌സ് കപ്പ് ബോക്‌സിങ്; ഗൗരവ് ബിധുരി മെഡല്‍ ഉറപ്പാക്കി

ഡല്‍ഹി: പ്രസിഡന്റ്‌സ് കപ്പ് ബോക്‌സിങ്ങില്‍ ഇന്ത്യന്‍ താരം ഗൗരവ് ബിധുരി മെഡല്‍ ഉറപ്പാക്കി. ഫിലിപ്പിന്‍സിലെ ലബുവാന്‍ ബാജോയില്‍ നടക്കുന്ന മത്സരത്തിൽ 56 കിലോഗ്രാം വിഭാഗത്തില്‍ സെമിഫൈനലില്‍ കടന്നാണ് ഗൗരവ് മെഡല്‍ ഉറപ്പിച്ചിരിക്കുന്നത്.

അഫ്ഗാനിസ്താന്റെ വാരിസ് കരിമിയെയാണ് ഗൗരവ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മലർത്തിയടിച്ചത്. കരിമിക്കെതിരെ അനായാസ ജയമാണ് ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ ഗൗരവ് നേടിയെടുത്തിരിക്കുന്നത്. ഫിലിപ്പിന്‍സിന്റെ ജുന്‍മിലാര്‍ഡോ ഒഗയ്‌റെയാണ് സെമിയില്‍ ഗൗരവിനൊപ്പം പോർക്കളത്തിൽ ഇറങ്ങുന്ന മറ്റൊരു താരം. ക്വാര്‍ട്ടറില്‍ കൊറിയയുടെ കിം ഹയെനെ കീഴടക്കിയാണ് ഒഗയ്‌റെ സെമിയിലെത്തിയത്. 2017-ല്‍ ഹാംബര്‍ഗില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലാണ് ഗൗരവ് വെങ്കലം നേടിയത്. ആ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏക മെഡലും ഗൗരവിന്റേതായിരുന്നു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവുമാണ് 26 കാരനായ ഗൗരവ് ബിധുരി.

Leave a comment