യൂറോപ്പ ലീഗ് യോഗ്യത: ക്രുസേഡേര്‍സ് എഫ് സിയെ വോള്‍വ്സ് തോൽപ്പിച്ചു
യൂറോപ്പ ലീഗ് യോഗ്യത റൗണ്ട് മത്സരത്തില്‍ ക്രുസേഡേര്‍സ് എഫ് സിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ വോള്‍വ്സ് തോൽപ്പിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് വോള്‍വ്സ് ക്രുസേഡേര്‍സ് എഫ് സിയെ പരാജയപ്പെടുത്തിയത്.വോള്‍വ്സിൻറെ ആധിപത്യം നിറഞ്ഞ മൽസരത്തിൽ ക്രുസേഡേര്‍സിന് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഗ്രൗണ്ടിൽ മുഴുവൻ സമയവും പന്ത് വോള്‍വ്സിൻറെ കയ്യിൽ ആയിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ വോള്‍വ്സ് ആദ്യ ഗോൾ നേടി. മുപ്പത്തിയേഴാം മിനിറ്റിൽ ഡിയോഗോ ആണ് ആദ്യ ഗോൾ നേടിയത്. ഒന്നാംപകുതി ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച ക്രുസേഡേര്‍സ് വോള്‍വ്സിനെ ഗോള് നേടാൻ സമ്മതിച്ചില്ല. ഒന്നാംപകുതിയെ അപേക്ഷിച്ച് ക്രുസേഡേര്‍സ് നല്ല രീതിയിൽ കളിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ തൊണ്ണൂറ്റിമൂന്നാം മിനിറ്റിൽ അവർ രണ്ടാം ഗോൾ നേടി. വിനാഗ്രെ ആണ് വോള്‍വ്സിന് വേണ്ടി രണ്ടാം ഗോൾ നേടിയത്.






































