പ്രൊ കബഡി 2019 : ദബാംഗ് ദില്ലിക്ക് രണ്ടാം ജയം
ഹൈദരാബാദ്:പ്രൊ കബഡി ഏഴാം സീസണിൽ രണ്ടാം വിജയം സ്വന്തമാക്കി ദബാംഗ് ദില്ലി.ഇന്നലെ നടന്ന ഒൻപതാം മത്സരത്തിൽ ദബാംഗ് ദില്ലി തമിഴ് തലൈവാസിനെ തോൽപ്പിച്ചു. ഒരു പോയിന്റിന്റെ വിജയം ആണ് ദില്ലി സ്വന്തമാക്കിയത്. ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയയത്തിൽ നടന്ന മത്സരത്തിൽ 30-29 എന്ന സ്കോറിലാണ് ഡൽഹി ജയിച്ചത്. ആവേശം കൊള്ളിക്കുന്ന മത്സരമാണ് ഇന്ന് നടന്നത്.
ആദ്യ പകുതിയിൽ തമിഴ് തലൈവാസ് ആയിരുന്നു മുന്നിൽ. അവർ ആദ്യ പകുതിയിൽ ഏഴ് പോയിന്റിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം പകുതിയിലും അവസാന അഞ്ച് മിനിറ്റിന് മുമ്പ് വരെ തമിഴ് തലൈവസ് ആണ് ലീഡ് ചെയ്ത് നിന്നിരുന്നത്. എന്നാൽ അവസാന അഞ്ച് മിനിറ്റിൽ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു. ഈ സീസണിലെ ഇതുവരെയുള്ള മത്സരങ്ങളിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരമാണ് ഇന്നലെ നടന്നത്. അവസാന അഞ്ച് മിനിറ്റിൽ തുടരെ പോയിന്റുകൾ നേടി ഡൽഹി തലൈവസിനിനൊപ്പം 29 പോയിന്റ് നേടി. അവസാന നിമിഷം ഡൽഹിയുടെ നവീന്‍ കുമാര്‍ മഞ്ജീത്ത് ചില്ലറെ പുറത്താക്കി വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ രണ്ട് ടീമുകളും ഓരോ തവണ ഓൾഔട്ട് ആയി.






































