പ്രൊ കബഡി ലീഗ്: യുപി യോദ്ധ ഗുജറാത്ത് ഫോർച്യൂൺജയൻറ്സ് പോരാട്ടം നാളെ
ഹൈദരാബാദ്: 2019 പ്രൊ കബഡി ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ യുപി യോദ്ധ ഗുജറാത്ത് ഫോർച്യൂൺജയൻറ്സിനെ നേരിടും. ആദ്യ മത്സരത്തിൽ തോറ്റ യു പി യോദ്ധ നാളെ ജറാത്ത് ഫോർച്യൂൺജയൻറ്സിനെ നേരിടും. നാളെ രാത്രി 7 :30 ആണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാർ സ്പോർസ്റ്റസിൽ മത്സരം തത്സമയം കാണാൻ സാധിക്കും. ആദ്യ മത്സരത്തിൽ ബെംഗളൂരു ബുൾസിനിനെ തോൽപ്പിച്ച് രണ്ടാം മത്സരത്തിന് എത്തുന്ന ഗുജറാത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
സീസൺ 6 ലെ പോലെ, യു.പി. ഈ സീസണിലും ഒരു ശക്തമായ ടീമിനെ ആണ് വിളിച്ചുകൂട്ടിയത്, പ്രത്യേകിച്ചും റെയ്ഡിംഗ് ഡിപ്പാർട്ട്‌മെന്റിൽ. ടീം ഷീറ്റിൽ മോനു ഗോയത്ത്, ശ്രീകാന്ത് ജാദവ്, റിഷങ്ക് ദേവദിഗ എന്നിവർ ഒരു ടീമിൽ എത്തുംമ്പോൾ ടീം വളരെ ശക്തമാകും.ഇവർ ഫോമായാൽ മത്സരം യുപിക്ക് ജയിക്കാൻ സാധിക്കും. അതെ സമയം ഗുജറാത്ത് ഫോർച്യൂൺജയൻറ്സിനെ നയിക്കുന്നത് സുനിൽ കുമാർ ആണ്. കഴിഞ്ഞ രണ്ട് സീസണിലും ഫൈനൽ വരെ എത്തിയ ഗുജറാത്ത് ഇത്തവണ അതെ ആവേശത്തോടെ ആണ് ആദ്യ മത്സരം ജയിച്ചത്.






































