ജപ്പാന്‍ ഓപ്പണ്‍: ക്വാര്‍ട്ടറില്‍ ഫൈനലില്‍ ഇടം നേടി സിന്ധുവും സായ് പ്രണീതും
ടോക്യോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംനേടി പി.വി.സിന്ധുവും ബി.സായ്പ്രണീതും. 20-ാം റാങ്കുകാരിയായ ജാപ്പനീസ് താരം അയ ഒഹോരി മറികടന്നാണ് സിന്ധു രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരിക്കുന്നത്. 61 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു ജയിച്ചത്.
ആദ്യ സെറ്റ് പിടിച്ചെടുത്ത് ഒഹോരി സിന്ധുവിനെ ഞെട്ടിച്ചു. എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ രണ്ടാം സെറ്റും ഏറെ മൂന്നാം സെറ്റും സിന്ധു നേടിയെടുത്തു. ജയത്തിനൊപ്പം ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തും ഇന്ത്യന്‍ താരം ഉറപ്പാക്കി. കഴിഞ്ഞയാഴ്ച ജക്കാര്‍ത്തയില്‍ നടന്ന ഇന്തോനേഷ്യ ഓപ്പണിലും ഒഹോരിയെ സിന്ധു തോല്‍പ്പിച്ചിരുന്നു. ഒന്നാം റൗണ്ടില്‍ ചൈനയുടെ ഹാന്‍ യൂവിനെ തകര്‍ത്താണ് സിന്ധു ജപ്പാന്‍ ഓപ്പണ്‍ പ്രയാണം തുടങ്ങിയത്.
പുരുഷ സിംഗിള്‍സില്‍ കാന്റ സുനെയമയെ തോല്‍പ്പിച്ചാണ് സായ് പ്രണീത് വിജയിച്ചത്. സ്‌കോര്‍: 21-13, 21-16. 45 മിനിറ്റുകൊണ്ടാണ് സായ് പ്രണീത് ജയം സ്വന്തമാക്കിയത്. ടോമി സുഗിയാര്‍തോയാണ് ക്വാര്‍ട്ടറില്‍ പ്രണീതിന്റെ എതിരാളി.






































