ഐഎസ്എൽ; ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി അടുത്തമാസം യുഎഇയിലേക്ക്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി ഓഗസ്റ്റില്‍ യു.എ.ഇ.യിലേക്ക് പോകും.ലീഗ് തുടങ്ങുന്നതിന് മുമ്പ് സൂപ്പര്‍ കപ്പോടെയായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ സീസണിന് തുടക്കമാവുക. പ്രീ സീസണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി മഞ്ഞപ്പട നാട്ടില്‍ മടങ്ങിയെത്തും. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ പരാമർശങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സ് ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്നാണ് പ്രതീക്ഷ.
പ്രീ സീസണ്‍ മത്സരങ്ങൾ പ്രധാനമായും ഷാര്‍ജയിലേക്കായിരിക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വർന്നിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഐ.എസ്.എല്ലില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ ഹോം ഗ്രൗണ്ടിലെ നിറഞ്ഞുകവിയുന്ന ഗാലറികളെ നിരാശപ്പെടുത്താതിരിക്കാനുള്ള തന്ത്രങ്ങളായിരിക്കും മഞ്ഞപ്പട ഇത്തവണ ഒരുക്കുന്നത്.
പുതിയ കോച്ച് ഈല്‍കോ ഷെറ്റോരിയുടെ കീഴില്‍ ആരാധകരെ ആവേശത്തിലാക്കുന്ന പ്രകടനം കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്റെ സ്വന്തം ഐ.എസ്.എല്‍. ടീം. ഡച്ചുകാരനായ ഷേെറ്റാരി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്.






































