Top News

ടോക്യോ ഒളിംപിക്‌സിന്‍റെ കൗണ്ട് ഡൗൺ ആരംഭിച്ചു

July 25, 2019

author:

ടോക്യോ ഒളിംപിക്‌സിന്‍റെ കൗണ്ട് ഡൗൺ ആരംഭിച്ചു

ടോക്യോ: ടോക്യോ ഒളിംപിക്സിന് 365 ദിവസം ശേഷിക്കെ അടുത്ത വർഷത്തെ ടോക്യോ ഒളിംപിക്‌സിന്‍റെ കൗണ്ട് ഡൗൺ ആരംഭിച്ചു. ടോക്യോയിലെ മറുനൗച്ചി സെൻട്രൽ പ്ലാസയിലാണ് കൗണ്ട് ഡൗൺ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നത്. 2020 ജൂലൈ ഇരുപത്തിനാലിനാണ് ഒളിംപിക്സിന് തുടക്കമാവുക. രണ്ടുലക്ഷത്തിലേറെ പേരാണ് ഇതിനോടകം വോളണ്ടിയർമാരാവാൻ ഇതിനോടകം അപേക്ഷ നൽകിയിരിക്കുന്നത്. ഒളിംപിക്സിലെ ജേതാക്കൾക്കുള്ള മെഡലുകളും ഒരുവർഷം മുൻപേ പ്രകാശനം ചെയ്തു. ജുനീച്ചി കവാനിഷിയാണ് മെഡലുകൾ രൂപകൽപന ചെയ്തത്.

ആദ്യമായി ഒളിംപിക്സ് ജപ്പാനിലെത്തിയ 1964ൽ ടോക്യോ ലോകത്തെ അമ്പരപ്പിച്ചു. ഇത്തവണയും ഇത് ആവർത്തിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിൻസോ ആബേ അറിയിച്ചു. ജപ്പാന്‍റെ സാങ്കേതിക മികവായിരിക്കും ഒളിംപിക്സിനെ വേറിട്ടുനിർത്തുകയെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തലവന്‍ തോമസ് ബാക്കും പറഞ്ഞു.

Leave a comment