കാനഡ ഗ്ലോബല്‍ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും
ടൊറോന്റോ: ഗ്ലോബൽ ടി 20 കാനഡ ലീഗിന്റെ രണ്ടാം പതിപിന് കാനഡയിലെ ബ്രാംപ്ടണിലെ സിഎഎ സെന്ററിൽ .തുടക്കം കുറിക്കും.യുവ്രാജ് സിംഗ് നായകനായുള്ള ടൊറോന്റോ നാഷണല്‍സും ക്രിസ് ഗെയ്ല് ക്യാപ്റ്റനായുള്ള വാൻകോവര്‍ നൈറ്റ്സും തമ്മിലാണ് ആദ്യ മത്സരം നടക്കുക. നിലവിലെ ചാമ്പ്യന്മാരാണ് വാൻകൂവർ നൈറ്റ്സ്.
#GT2019 opening ceremony. pic.twitter.com/j8Jc63RPVJ
— GT20 Canada (@GT20Canada) July 25, 2019
ബ്രണ്ടൻ മക്കല്ലം, കിറോണ്‍ പൊള്ളാര്‍ഡ്, മൻപ്രീത് ഗോണി എന്നിവരാണ് യുവ്രാജിന്റെ ടീമില്‍ ഉലപ്പെടുന്ന താരങ്ങൾ. ഗെയ്ലിന്റെ ടീമില്‍ ഷൊയ്ബ് മാലിക്, ആന്ദ്രേ റസല്‍, ടിം സൗത്തി എന്നിവരാണ് പ്രമുഖര്‍. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം നടക്കുക.
#GT2019 opening ceremony was lit. Do you think @YUVSTRONG12 dancing is as good as his 6 hitting ability? pic.twitter.com/z8FBkePEuA
— GT20 Canada (@GT20Canada) July 25, 2019
ജൂലൈ 14 ന് അവസാനിച്ച ഐസിസി ലോകകപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്ലോബൽ ടി 20 കാനഡയുടെ രണ്ടാം സീസൺ അൽപ്പം വൈകിയാണ് ആരംഭിക്കുന്നത്. ടൂർണമെന്റിൽ ആകെ 22 മത്സരങ്ങൾ നടക്കും, ഫൈനൽ ഓഗസ്റ്റ് 11 ന് നടക്കും. കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മറ്റ് അസോസിയേറ്റ് രാജ്യങ്ങൾ എന്നിവയിൽ നിന്നുള്ള കളിക്കാരെ കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള കളിക്കാർ ടൂർണമെന്റിൽ പങ്കെടുക്കുന്നു.






































