Cricket Top News

ഇന്ത്യൻ ടീമിന്റെ ജേഴ്സിയിൽ ഇടം നേടി ബൈജൂസ്‌ ലേണിംഗ് ആപ്പ്

July 25, 2019

author:

ഇന്ത്യൻ ടീമിന്റെ ജേഴ്സിയിൽ ഇടം നേടി ബൈജൂസ്‌ ലേണിംഗ് ആപ്പ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേര്‍സി സ്പോണ്‍സര്‍മാര്‍ വരുന്ന സെപ്റ്റംബർ മുതൽ ബൈജൂസ് ലേണിംഗ് ആപ്പായിരിക്കും എന്ന് റിപ്പോര്‍റ്റുകൾ പുറത്ത്. മാര്‍ച്ച് 2017 മുതൽ ചൈനീസ് മൊബൈല്‍ ബ്രാന്‍റായ ഓപ്പോയാണ് ഇന്ത്യന്‍ ടീമിന്‍റെ സ്പോണ്‍സേര്‍സ്. അഞ്ചുകൊല്ലത്തേക്ക് 1,079 കോടി മുടക്കിയാണ് ജേര്‍സി കരാര്‍ ഓപ്പോ നേടിയത്. എന്നാല്‍ ഈ കരാര്‍ ഇപ്പോള്‍ ബൈജുവിന് മറിച്ച് നല്‍കുകയാണ് ഓപ്പോ.

വിന്‍ഡീസ് പര്യടനം വരെ മാത്രമാണ് ഓപ്പോ ഇന്ത്യന്‍ ടീമിന്‍റെ ജേര്‍സിയില്‍ ഇടം പിടിക്കുക. ഇന്ത്യന്‍ ജേര്‍സി ബ്രാന്‍റ് ചെയ്തത് അസന്തുലിതമാണെന്ന ഓപ്പോയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് തങ്ങളുടെ ജേര്‍സി അവകാശം ഓപ്പോ ബൈജൂസ് ആപ്പിന് നൽകുന്നത്.

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന എഡ്യൂക്കേഷണൽ ആപ്പാണ് ബൈജൂസ്. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളില്‍ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനികളില്‍ ഒന്നാണ് ബൈജൂസ്. എന്നാല്‍ ഓപ്പോ പിന്‍മാറുന്നത് ബിസിസിഐയ്ക്ക് നഷ്ടമൊന്നും ഉണ്ടാക്കില്ല. ഓപ്പോയില്‍ നിന്നും ലഭിക്കേണ്ട തുക അതേ കരാറില്‍ തന്നെ ബിസിസിഐയ്ക്ക് ലഭിക്കുമെന്ന് ഇതിവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Leave a comment