അണ്ടർ 19 ക്രിക്കറ്റ്: ഇന്ത്യക്ക് രണ്ടാം ജയം
ലണ്ടൻ: അണ്ടർ 19 ട്രൈ സീരിസിലെ ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെ ഇന്ത്യ തോൽപ്പിച്ചു. ഇന്ത്യയുടെ രണ്ടാം ജയമാണിത്. മുപ്പത്തിയഞ്ച റൺസിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ പ്രിയം ഗാർഗ് ബാറ്റിങ് തിരഞ്ഞെടുക്കുമാകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്‌ചിത അമ്പത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടി. 265 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിനെ 47.1 ഓവറിൽ 229 റൺസിന് ഇന്ത്യ ഓൾഔട്ട് ആക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ പ്രിയം ഗാർഗും, യശസ്വി ജയ്‌സ്വാളും മികച്ച ബാറ്റിംഗ് ആണ് നടത്തിയത്. ഇരുവരുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ 264 റൺസ് നേടിയത്. ക്യാപ്റ്റൻ പ്രിയം ഗാർഗ് സെഞ്ചുറി നേടി. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന് വേണ്ടി അക്ബർ അലി അർധശതകം നേടി. ഇന്ത്യക്ക് വേണ്ടി കാർത്തിക് നാലും, ഹെഡ്‌ജ് മൂന്നും, കാർത്തിക് രണ്ടും വിക്കറ്റ് നേടി.






































