Cricket Top News

ഇംഗ്ലണ്ടിനെതിരെ അയർലൻഡിന് 122 റൺസിന്റെ ലീഡ്

July 25, 2019

author:

ഇംഗ്ലണ്ടിനെതിരെ അയർലൻഡിന് 122 റൺസിന്റെ ലീഡ്

ലോർസ്: ആഷസ് ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഉള്ള ഇംഗ്ലണ്ട് അയർലൻഡ് ഏക ടെസ്റ്റ് മൽസരത്തിൽ ഇംഗ്ലണ്ടിനെ 85 പുറത്താക്കി ഒന്നാം ഇന്നിങ്‌സ് ബാറ്റിംഗ് ആരംഭിച്ച അയർലൻഡ് 207 റൺസിന് പുറത്തായി. 122 റണ്‍സിന്റെ ലീഡ് ആണ് അയർലൻഡ് നേടിയത്. ഒന്നാം ദിവസം കളി അവസാനിച്ചപ്പോൾ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഒരു ഓവർ ബാറ്റ് ചെയ്തു. അവർ റൺസ് ഒന്നും നേടിയിട്ടില്ല.

അയർലൻഡിൻറെ ഒന്നാം ഇന്നിങ്‌സ് 58.2 ഓവറിൽ അവസാനിച്ചു. അയർലൻഡിന് വേണ്ടി ആന്‍ഡ്രൂ ബാല്‍ബിര്‍ണേ 55 റൺസ് നേടി. പോള്‍ സ്റ്റിര്‍ലിംഗ്(36), കെവിന്‍ ഒബ്രൈന്‍(28) എന്നിവർമാത്രമാണ് അയർലൻഡിന് വേണ്ടി കളിച്ചത്. ഒന്നാം ദിവസം 20 വിക്കറ്റുകൾ ആണ് 292 റൺസ് എടുക്കുന്നതിനിടെ വീണത്. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി സ്റ്റോണും സ്റ്റുവര്‍ട് ബ്രോഡും സാം കറനും മൂന്ന് വിക്കറ്റുകൾ വീതം നേടി.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അയര്ലണ്ടിനെതിരെ മികച്ച സ്‌കോർ അടിച്ചുകൂട്ടാം എന്ന ധാരണയിൽ ഇറങ്ങിയ ഇംഗ്ലണ്ടിനെ 100-ൽ താഴെ റൺസിന് അയർലൻഡ് എറിഞ്ഞിട്ടു. അയർലൻഡ് താരം മുര്‍ട്ടാ ഗ് അഞ്ച് വിക്കറ്റ് നേടി. ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ജോ ഡെന്‍ലിയാണ്(23) ഇം ഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ഇംഗ്ലണ്ട് നിരയിൽ അകെ മൂന്ന് പേരാണ് രണ്ടക്കം കണ്ടത്. അയർലൻഡിന് വേണ്ടിമാര്‍ക്ക് അഡയിര്‍ മൂന്നും ബോയിഡ് റാന്‍കിന്‍ രണ്ടും വിക്കറ്റ് നേടി. 13 റൺസിന് അഞ്ച് വിക്കറ്റ് നേടിയ മുര്‍ട്ടാ ഗ് ആണ് ഇംഗ്ലണ്ടിനെ തകർത്തത്.

Leave a comment