പ്രൊ കബഡി ലീഗ് 2019: ബംഗാള്‍ വാരിയേര്‍സിനു തകര്‍പ്പന്‍ ജയം
ഹൈദരാബാദ്: 2019 പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ബംഗാൾ വാരിയേഴ്സ് യുപി യോദ്ധയെ തോൽപ്പിച്ചു. തകർപ്പൻ ജയമാണ് ബംഗാൾ വാരിയേഴ്‌സ് നേടിയത്.48-17 എന്ന സ്കോറിലാണ് ബംഗാൾ യുപി യോദ്ധയെ തോൽപിച്ചത്. ബംഗാൾ വാരിയേഴ്സിനായി മുഹമ്മദ് നബിബക്ഷ് അരങ്ങേറ്റ മത്സരത്തിൽ സൂപ്പർ 10 നേടി. മികച്ച പ്രകടനമാണ് ബംഗാൾ നടത്തിയത്.
ഇരു ടീമുകളുടെയും ഏഴാം സീസണിലെ ആദ്യ മത്സരമായിരുന്ന ഇന്നലെ നടന്നത്. മത്സരം തുടങ്ങിയപ്പോൾ യുപി ആദ്യ നാല് പോയിന്റുകൾ പെട്ടെന്ന് നേടി. എന്നാൽ പിന്നീട ബംഗാൾ തങ്ങളുടെ മികച്ച പ്രകടനത്തിലൂടെ 30 പോയിന്റ് വ്യത്യാസത്തിൽ ആണ് വിജയം സ്വന്തമാക്കിയത്.






































