ശ്രീലങ്കൻ ക്രിക്കറ്റ് താരം നുവാന്‍ കുലശേഖര അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു
ശ്രീലങ്കയുടെ മികച്ച ബൗളർമാരിൽ ഒരാളായ നുവാന്‍ കുലശേഖര അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. മുൻ ലോക ഒന്നാം നമ്പർ ബൗളർ ആണ് നുവാന്‍ കുലശേഖര. 2003-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച നുവാൻ ശ്രീലങ്കയുടെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാൾ ആയിരുന്നു. ശ്രീലങ്കയുടെ ഡെത് ഓവർ സ്പെഷ്യലിസ്റ് ആയിരുന്നു നുവാൻ. പന്ത് രണ്ട് സൈഡിലേക്കും സ്വിംഗ് ചെയ്യിപ്പിക്കുന്നതില്‍ ഏറെ മികവ് ഉണ്ടായിരുന്ന ബൗളർ ആണ് നുവാൻ.
നുവാൻ ശ്രീലങ്കയ്ക്ക് വേണ്ടി 184 ഏകദിന മത്സരങ്ങളിലും, 58 ടി20 മത്സരങ്ങളിലും, 21 റെസ്റ്റുകളുമാണ് കളിച്ചിട്ടുള്ളത്. ടെസ്റ്റിൽ 21 മത്സരങ്ങളിൽ നിന്ന് 48 വിക്കറ്റുകൾ ആണ് താരം നേടിയിട്ടുള്ളത്. ടെസ്റ്റിൽ ഒരു മത്സരത്തിൽ 58 റൺസിന് എട്ട് വിക്കറ്റ് നേടിയതാണ് നുവാന്റെ ഏറ്റവും മികച്ച ബൗളിംഗ്. നുവാൻ 2014 ല്‍ ടി20 ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമിലുണ്ടായിരുന്നു. ഏകദിനത്തിൽ 199 വിക്കറ്റ് ആണ് താരം നേടിയിട്ടുള്ളത്. ടി20 യിൽ നിന്ന് 66 വിക്കറ്റുമാണ് നുവാൻ നേടിയത്. ശ്രീലങ്കൻ താരം ലസിത് മലിംഗയും വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ നടക്കുന്ന ഒരു ഏകദിനത്തിൽ മത്സരിച്ചതിന് ശേഷം മലിംഗ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിടപറയും.