ബി.സി.സി.ഐ നടപടിയെ ചോദ്യം ചെയ്ത് സൗരവ് ഗാംഗുലി
വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ഞായറാഴിച്ചയാണ് പ്രഖ്യാപിച്ചത്. എന്നാൽ ടീമിൽ നിന്ന് പല താരണങ്ങളെയും ഒഴിവാക്കിയിരുന്നു. ഇതിനെതിരെ വിമർശനവുമായി പല പ്രമുഖരും രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ ബി.സി.സി.ഐ നടപടിയെ ചോദ്യം ചെയ്ത് സൗരവ് ഗാംഗുലി ആണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ താരങ്ങളായ ശുബ്മാന് ഗില്ലിനെയും, അജിങ്കെ രഹാനെയെയും ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് ഗാംഗുലി രംഗത്തെത്തിയിരിക്കുന്നത്.
രഹാനയെ ടീമിൽ എടുക്കത്തിലാണ് ഗാംഗുലി പ്രതികരണവുമായി എത്തിയിരിക്കുന്നത്. ടെസ്റ്റ് ടീമിലിടം നേടിയ രഹാനയെ എന്തുകൊണ്ടാണ് മറ്റ് ഫോർമാറ്റിൽ ഉൾപ്പെടുത്താതെതെന്ന് ഗാംഗുലി ചോദിച്ചു. ഇന്ത്യൻ മധ്യ നിര ബാറ്റിംഗ് അത്ര ശക്തമല്ല, മധ്യനിരയിൽ നല്ല രീതിയിൽ കളിക്കുന്ന രഹാനയെ എന്തിനാണ് ഒഴിവാക്കിയതെന്ന് ഗാംഗുലി ചോദിച്ചു. അതുപോലെ മൂന്ന് ഫോര്മാറ്റിലും പല താരങ്ങളെ ഉൾപ്പെടുത്തുന്ന ബിസിഐയുടെ രീതി മാറ്റണമെന്നും ഗാംഗുലി പറഞ്ഞു. എല്ലാവരെയും സന്തോഷിപ്പിക്കാൻ ബിസിസിഐ ചെയ്യുന്ന ഈ പരുപാടി ടീമിന് ഗുണം ചെയ്യില്ല, എല്ലാ ഫോര്മാറ്റിലും ഒരേ താരങ്ങളെ കളിപ്പിച്ചാൽ ടീമിന് ആത്മവിശ്വാസവും,ഒരേതാളവും ഉണ്ടാകുമെന്നും ഗാംഗുലി പറഞ്ഞു.