സൗഹൃദ മത്സരത്തില്‍ ബാഴ്‌സലോണയെ ചെൽസി തോൽപ്പിച്ചു
ജപ്പാനിൽ ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ ലാ ലിഗ ചാമ്ബ്യന്മാരായ ബാഴ്‌സലോണയെ ചെൽസി തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകളാക്കാണ് ചെൽസി ബാഴ്‌സലോണയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ചെൽസി ആണ്. മുപ്പത്തിനാലാം മിനിറ്റിൽ ടാമി അബ്രഹാം ആണ് ചെൽസിക്ക് വേണ്ടി ഗോൾ നേടിയത്. ഒന്നാം പകുതിയിൽ അവസാനിച്ചപ്പോൾ ചെൽസി ഒരു ഗോളിന്റെ ലീഡ് നേടിയിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ ബാഴ്‌സ പൊരുതി കളിച്ചെങ്കിലും ഗോൾ നേടാൻ ആയില്ല. എന്നാൽ എമ്പത്തിരണ്ടാം മിനിറ്റിൽ ചെൽസി റോസ് ബാര്‍ക്ക്‌ലൂടെ രണ്ടാം ഗോൾ നേടി. 20 യാർഡ് ദൂരത്തുനിന്ന് ആണ് റോസ് ഗോൾ നേടിയത്. ഇതോടെ തോൽവി ഉറപ്പിച്ച ബാഴ്‌സ ആശ്വാസ ഗോൾ ഇവാന്‍ റാകിടിച്ചിലൂടെ നേടി. ഇഞ്ചുറി ടൈമിൽ ആണ് ബാഴ്‌സ ഗോൾ നേടിയത്. വലിയ തുകയ്ക്ക് ബാഴ്‌സ വാങ്ങിയ ഗ്രീസ്മാന്‍ വമ്ബന്‍ ഇന്നലെ നാൽപ്പത്തിയഞ്ച് മിനിറ്റ് കളിച്ചിരുന്നു. എന്നാൽ ഗ്രീസ്മാനിലൂടെയും അവർക്ക് ഗോൾ നേടാൻ ആയില്ല.